കോൺഗ്രസ്​ എം.എൽ.എമാർക്ക്​ ബി.ജെ.പി വൻ സമ്മാനങ്ങൾ വാഗ്​ദാനം ചെയ്യുന്നു- കുമാരസ്വാമി

ബംഗളൂരു: കോൺഗ്രസ്​ എം.എൽ.എമാർക്ക് ബി.ജെ.പി​ വൻ സമ്മാനങ്ങൾ വാഗ്​ദാനം ചെയ്യുന്നുവെന്ന്​ കർണാടക മുഖ്യമന്ത്രി എ ച്ച്​.ഡി കുമാരസ്വാമി. കർണാടക സർക്കാറിനെ മറിച്ചിടാൻ ബി.ജെ.പി വീണ്ടും ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണെന്നും കുമാര സ്വാമി ആരോപിച്ചു.

ബി.ജെ.പി അധികാരത്തിനായി ആഗ്രഹിക്കുകയാണ്​. അതിനായി അവർക്​ ത​​​െൻറ സർക്കാറിനെ മറിച്ചിടണം. എം.എൽ.എമാരെ മറുകണ്ടം ചാടിക്കാനായി വലിയ സമ്മാനങ്ങളാണ്​ ബി.ജെ.പി വാഗ്​ദാനം ചെയ്യുന്നത്​. ഇതിനുള്ള പണം എവിടെ നിന്നാണ്​ കിട്ടുന്നതെന്ന്​ യെദ്യൂരിയപ്പ വ്യക്​തമാക്കണം. എന്നാൽ കോൺഗ്രസ്​ എം.എൽ.എമാർ ബി.ജെ.പിയുടെ വാഗ്​ദാനം നിരസിച്ചുവെന്നും കുമാരസ്വാമി പറഞ്ഞു. പണത്തിനും സമ്മർദത്തിനും ഞങ്ങളുടെ പക്ഷത്തുള്ള എം.എൽ.എമാർ കീഴ്​പ്പെടില്ലെന്നും കുമാരസ്വാമി കൂട്ടിച്ചേർത്തു.

നേരത്തെ കർണാടകയിലെ സഖ്യ സർക്കാറിനെ താഴെയിറക്കാൻ ബി.ജെ.പി നേതാവ്​ ബി.എസ്​ യെദ്യൂരിയപ്പയുടെ നേതൃത്വത്തിൽ ശ്രമം നടത്തിയിരുന്നു. കോൺഗ്രസ്​ എം.എൽ.എമാരെ പാർട്ടിയിൽ നിന്നും അടർത്തിയെടുത്ത്​ സർക്കാറിനെ വീഴ്​ത്താനായിരുന്നു ശ്രമം. എന്നാൽ ഇത്​ വിജയിച്ചിരുന്നില്ല.

Tags:    
News Summary - BJP Sending Huge Gifts to Our Leaders: Kumaraswamy-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.