ബംഗാളിനെ ഗുജറാത്താക്കുമെന്ന്​ ബി.ജെ.പി, കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന്​ തൃണമൂൽ

കൊൽക്കത്ത: ബംഗാളിൽ ബി.ജെ.പി നേതാക്കളും തൃണമൂൽ കോൺഗ്രസും തമ്മിലുള്ള പോര്​ കൊഴുക്കുന്നു. ബംഗാളിനെ ഗുജറാത്ത്​ ആക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷിൻെറ പ്രസ്​താവനക്കെതിരെ കലാപമായിരിക്കും ഉദ്ദേശിച്ചതെന്ന്​ തൃണമൂൽ കോൺഗ്രസ്​ നേതാവ്​ ഫിർഹാസ്​ ഹകിം തിരിച്ചടിച്ചു.

ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​ പറഞ്ഞതിങ്ങനെ: ''ബിമൻ ബോസും ബുദ്ധദേബ്​ ഭട്ടാചാര്യയും അടക്കമുള്ള നേതാക്കൾ ആളുകളെ ഡോക്​ടർമാരും എൻജിനീയർമാരുമാക്കുന്നതിൽ നിന്നും തടഞ്ഞു. പകരം അവരെ ഗുജറാത്തിലേക്ക്​ തൊഴിലെടുക്കാൻ പോകുന്ന കുടിയേറ്റക്കാരാക്കി. ഇവിടെ ബി.ജെ.പി സർക്കാറുണ്ടാക്കിയാൽ ബംഗാളിനെ ഗുജറാത്താക്കും. ബംഗാളിനെ ഗുജറാത്താക്കുന്നുവെന്ന്​ മമത ഇടക്ക്​ ആരോപിക്കാറുണ്ട്​. അതെ ഞങ്ങൾ ബംഗാളിനെ ഗുജറാത്താക്കും. നമ്മുടെ കുട്ടികൾക്ക്​ ഇനി ജോലിതേടി ഗുജറാത്തിലേക്ക്​ പോകേണ്ടി വരില്ല''

ഇതിന്​ മറുപടിയായി തൃണമൂൽ കോൺഗ്രസ്​ നേതാവും മന്ത്രിയുമായ ഫിർഹാസ്​ ഹകിം പറഞ്ഞതിങ്ങനെ: ''2002ൽ ഗുജറാത്ത്​ കലാപത്തിൽ മരിച്ചത്​ 2,000ത്തോളം മനുഷ്യരാണ്​. നിങ്ങൾ ബംഗാളിനെ ഗുജറാത്താക്കുമെന്ന്​ പറയു​േമ്പാൾ ഇവിടുള്ളവർക്ക്​ കലാപഭൂമിയാക്കുമോയെന്ന ഭയമുണ്ട്​. ഞങ്ങൾക്ക്​ ബംഗാളിനെ ഗുജറാത്ത്​ ആക്കേണ്ട. ഇത്​ രവീന്ദ്രനാഥ ​ടാ​േഗാറിൻെറയും നസ്​റുലിൻെറയും നാടാണ്​​. ബംഗാളിൻെൻറ സാംസ്​കാരിക തനിമ നിലനിർത്തണമോ അതോ ഗുജറാത്തിനെ​പ്പോലെ കലാപ രാഷ്​ട്രീയ ഭൂമിയാക്കണമോയെന്ന്​ ജനങ്ങൾ തീരുമാനിക്കും''.

ഗുജറാത്തിൽ മെ​ച്ച​െപ്പട്ടത്​ അദാനിയും അംബാനിയുമാണെന്നും ഫിർഹാസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - BJP says will turn Bengal into Gujarat if voted in, TMC calls it ‘riot politics’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.