കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതിർന്ന രാഷ്ട്രീയ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദ്ദേഹത്തിന്റെ ഒരു പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബി.ജെ.പി. മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുഹർറത്തെ പരിഹസിക്കുന്നെന്നാരോപിച്ചാണ് ബി.ജെ.പിയുടെ വിമര്‍ശനം. ഖാര്‍ഗെയുടെ പരാമര്‍ശത്തെ ശക്തമായി അപലപിച്ച് ബി.ജെ.പി വക്താവ് ഷെഹ്സാദ് പൂനവാല വീഡിയോ പോസ്റ്റ് ചെയ്തു. 'ഒന്നാമതായി, മുഹർറം ഒരു ആഘോഷമല്ല, വിലാപമാണ്! ഇത് മുസ്ലീംകളെ അങ്ങേയറ്റം അപമാനിക്കുന്നതാണ്' -പൂനേവാല ട്വീറ്റ് ചെയ്തു.
ഭോപാലില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഖാര്‍ഗെയോട്, 2024ല്‍ പാര്‍ട്ടി രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കുമോ അതോ ഖാര്‍ഗെ തന്നെ മത്സരിക്കുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ബി.ജെ.പി വിവാദമാക്കിയത്. 'ആടുകള്‍ ഈദ് അതിജീവിച്ചാല്‍ മുഹർറത്തിന് നൃത്തം ചെയ്യും' എന്നൊരു ചൊല്ലുണ്ട്. ആദ്യം, ഈ തെരഞ്ഞെടുപ്പുകള്‍ അവസാനിക്കട്ടെ, എന്നെ പ്രസിഡന്റാകാന്‍ അനുവദിക്കൂ, പിന്നെ നമുക്ക് നോക്കാം. എന്നായിരുന്നു ഖാര്‍ഗെയുടെ മറുപടി. ഇതാണ് ഇപ്പോള്‍ വിവാദമായത്.
'ഈ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമായ പ്രസ്താവനയാണ്. ലോകമെമ്പാടുമുള്ള മുസ്ലീംകള്‍ മുഹർറം ആഘോഷിക്കാറില്ല. ഇത് ആഘോഷങ്ങളുടെ മാസമല്ല. ഇത് ദുഃഖത്തിന്റെ മാസവും വിലാപത്തിന്റെ മാസവുമാണ്. അതിനാല്‍, മുഹർറത്തില്‍ പാട്ടും നൃത്തവും ഉണ്ടാകുമെന്ന് പറയുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്' -പൂനേവാല പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ കേരളത്തിൽനിന്നുള്ള എം.പി ശശി തരൂരിനെതിരെയാണ് ഖാര്‍ഗെ മത്സരിക്കക. ഒക്ടോബര്‍ 17നാണ് വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.