ന്യൂഡൽഹി : ഇന്ത്യയിലെ രാഷ്ടീയ പാർട്ടികളിൽ അതി സമ്പന്ന പാർട്ടിയായ് ബി.ജെ.പി. ഡെമോക്രാറ്റിക് റീഫോംസ് അസ്സോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് രാഷ്ടീയ പാർട്ടികളിലെ ഏറ്റവും സമ്പന്ന പാർട്ടിയായി ബി.ജെ.പിയെ തിരഞ്ഞെടുത്തത്. 2015-2016 വർഷത്തിലെ കണക്കുകൾ പ്രകാരം 893 കോടിരൂപയാണ് പാർട്ടിയുടെ ആസ്തി. ഇന്ത്യയിലെ 7 രാഷ്ടീയ പാർട്ടികളിൽ നടത്തിയ പഠനങ്ങളിൽ നിന്നാണ് ബി.ജെ.പിയെ സമ്പന്ന പാർട്ടിയായി തിരഞ്ഞെടുത്തത്. 795 കോടിയുടെ ആസ്തിയുമായി കോൺഗ്രസ്സാണ് രണ്ടാംസ്ഥാനത്ത്.
2004 മുതൽ 2016 വരെ തിരഞ്ഞെടുപ്പു കമ്മീഷന്‍റെ പക്കൽ ലഭിച്ച വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. അതേ സമയം ഇൗ കാലയളവിൽ കോൺഗ്രസ്സിന്‍റെ ബാധ്യതകൾ 4000 ശതമാനമായി വർദ്ധിച്ചു. 2015-2016 വർഷത്തിലെ കണക്കനുസരിച്ച് 329.43 കോടി രൂപയാണ് കോൺഗ്രസ്സിന്‍റെ ബാധ്യതയെങ്കിൽ ബി.ജെ.പിയുടേത് കേവലം 28 കോടിയാണ്. സിപിഎം വരുമാനത്തിൽ 383.47 ശതാനാനം വർദ്ധനവുണ്ടായതായാണ് കണക്ക്. അതായത് 90.55 കോടിയിൽ നിന്നും സി.പി.എമ്മിന്‍റെ ആസ്തി 437.78 കോടിയായി വർദ്ധിച്ചു. പട്ടികയിൽ ഏറ്റവും താഴെയുള്ളത് സി.പി.ഐ ആണ് 10 കോടിയാണ് സി.പി.ഐയുടെ ആസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.