ചെന്നൈ: ജനാധിപത്യ മാർഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാറുകളെ അട്ടിമറിക്കുകയാണ് ബി.ജെ.പിയുടെ ദേശീയനയമെന്ന് ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. പുതുച്ചേരിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2016ൽ അരുണാചൽപ്രദേശിൽനിന്ന് തുടങ്ങി ഗോവ, മണിപ്പൂർ, ജമ്മു-കശ്മീർ, കർണാടക, സിക്കിം, മധ്യപ്രദേശ് തുടങ്ങി ഏറ്റവും ഒടുവിൽ പുതുച്ചേരിയിലും ഇത് ആവർത്തിക്കുകയായിരുന്നു. തമിഴ്നാട്ടിൽ ഡി.എം.കെ അധികാരത്തിലേറുമെന്ന് അറിഞ്ഞ് ഇപ്പോൾ ആദായനികുതി വകുപ്പിനെ ഉപയോഗിച്ച് വ്യാപക റെയ്ഡുകളാണ് നടത്തുന്നതെന്നും സ്റ്റാലിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.