മോദിയുടെ വിദ്വേഷ പ്രസംഗത്തെ വിമർശിച്ച ബി.ജെ.പി മുസ്‍ലിം മോർച്ച നേതാവിനെ പുറത്താക്കി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തെ വിമർശിച്ച ബി.ജെ.പി മുസ്‍ലിം മൈനോറിറ്റി ​മോർച്ച നേതാവിനെ പുറത്താക്കി. ബിക്കാനീർ ജില്ലാ പ്രസിഡന്റ് ഉസ്മാൻ ഖാനിയെയാണ് പുറത്താക്കിയത്. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ പരസ്യമായി വിമർശനം ഉന്നയിച്ച് ഉസ്മാൻ ഖാനി വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവന ഇസ്‍ലാമോഫോബിയയാണെന്നായിരുന്നു ഖാനിയുടെ വിമർശനം. ഖാനിയുടെ പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ പാർട്ടി സ്ഥാനങ്ങളിൽ നിന്നും മാറ്റുകയായിരുന്നു. ഇന്ത്യയിലെ മുസ്‍ലിം ന്യൂനപക്ഷം നുഴഞ്ഞുകയറ്റക്കാരാണെന്നും ഒരുപാട് കുട്ടികളുള്ളവരാണെന്നുമായിരുന്നു മോദിയുടെ വിദ്വേഷ പ്രസംഗം. ഇതിൽ അതൃപ്തിയറിയിച്ച ഖാനി പ്രസംഗത്തെ അപലപിക്കുകയും ചെയ്തിരുന്നു.

മുസ്‍ലിം സമുദായത്തിന് മുമ്പാകെ നരേന്ദ്ര മോദി വോട്ട് തേടിയെത്തുമ്പോൾ സമുദായത്തിലെ അംഗങ്ങൾ പ്രധാനമന്ത്രിയുടെ പ്രസ്താവനക്കുള്ള മറുപടി നൽകണമെന്നും ഖാനി പറഞ്ഞു. ബി.ജെ.പിയുടെ പ്രവർത്തനങ്ങളിൽ രാജസ്ഥാനിലെ ജാട്ട് സമുദായത്തിന് എതിർപ്പുണ്ട്. ചുരു അടക്കമുള്ള മണ്ഡലങ്ങളിൽ അവർ ബി.ജെ.പിക്കെതിരെ ഇക്കുറി വോട്ട് ചെയ്യുമെന്നും ഖാനി പറഞ്ഞിരുന്നു.

2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ മൂലം മൂന്ന് മുതൽ നാല് സീറ്റ് വരെ ബി.ജെ.പിക്ക് നഷ്ടപ്പെടുമെന്നും ഖാനി പറഞ്ഞിരുന്നു. ഒരു ചാനൽ റിപ്പോർട്ടറോട് ഖാനി നടത്തിയ പ്രതികരണം വൈറലാവുകയായിരുന്നു. തുടർന്ന് പാർട്ടിയുടെ പ്രതിഛായ തകർത്തുവെന്ന് ആരോപിച്ച് ബി.ജെ.പി ഖാനിക്കെതിരെ നടപടിയെടുക്കുകയായിരുന്നു.

Tags:    
News Summary - BJP Muslim morcha leader expelled for criticizing PM Modi’s ‘hate speech’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.