ന്യൂഡൽഹി: എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി പാർലമെന്റ് അംഗങ്ങളോട് ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ടു. ഒരുമാസത്തിനകം ബംഗ്ലാവ് ഒഴിയാനാണ് ആവശ്യം. എം.എൽ.എമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പിമാർ കഴിഞ്ഞ ദിവസം രാജി സമർപ്പിച്ചിരുന്നു. ഒമ്പത് ബി.ജെ.പി എം.പിമാരുടെ രാജിയാണ് ലോക്സഭ സ്പീക്കർ ഓം ബിർല സ്വീകരിച്ചത്.
കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തൊമാറും പ്രഹ്ലാദ് പട്ടേലും ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരിൽ പലരും മുഖ്യമന്ത്രിപദവി കൂടി മോഹിക്കുന്നവരാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി തകർപ്പൻ ജയം നേടിയതത്. രാജ്യസഭ എം.പി കിരോഡി ലാൽ മീണയും രാജിസമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.