മധ്യപ്രദേശിൽ വിശ്വാസവോട്ട് ഉടൻ വേണം; ബി.ജെ.പി എം.എൽ.എമാർ ഗവർണറെ കണ്ടു

ഭോപാൽ: കോവിഡ് പശ്ചാത്തലത്തിൽ വിശ്വാസ വോട്ടെടുപ്പ് നടത്താതെ നിയമസഭ പിരിഞ്ഞ മധ്യപ്രദേശിൽ ബി.ജെ.പി എം.എൽ.എമാർ രാജ്ഭവനിലെത്തി ഗവർണറെ കണ്ടു. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍റെ നേതൃത്വത്തിലാണ് ഗവർണർ ലാൽജി ടണ്ഡനെ കണ്ട് ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്താൻ നടപടി വേണമെന്ന് അഭ്യർഥിച്ചത്.

ഉചിതമായ നടപടിയെടുക്കുമെന്നും തങ്ങൾക്കുള്ള അവകാശത്തെ ലംഘിക്കാൻ ആർക്കും കഴിയില്ലെന്നും ഗവർണർ ഉറപ്പുനൽകിയതായി ബി.ജെ.പി നേതൃത്വം പറഞ്ഞു.

കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടമായതായി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. കോൺഗ്രസിന് 92ഉം ബി.ജെ.പിക്ക് 106ഉം എം.എൽ.എമാരാണ് ഇപ്പോൾ ഉള്ളത്. ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കില്ലെന്ന് അറിയാവുന്നതിനാലാണ് മുഖ്യമന്ത്രി വിശ്വാസ വോട്ടിൽനിന്ന് ഒളിച്ചോടുന്നത്. എത്രയും വേഗം വിശ്വാസവോട്ട് തേടാൻ ഗവർണറോട് അഭ്യർഥിച്ചിട്ടുണ്ട് -ചൗഹാൻ പറഞ്ഞു.

മധ്യപ്രദേശ് നിയമസഭ തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടക്കാതെ മാർച്ച് 26ലേക്ക് പിരിഞ്ഞിരുന്നു. ഇതോടെ, 22 എം.എൽ.എമാരുടെ രാജിയെ തുടർന്ന് പ്രതിസന്ധിയിലായ സർക്കാറിന് വിശ്വാസം തെളിയിക്കാൻ സമയം നീട്ടി ലഭിച്ചിരിക്കുകയാണ്.

Tags:    
News Summary - bjp mla's meet governor demand earliest floor test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.