കോവിഡിനിടെ യെദിയൂരപ്പക്കെതിരെ പടയൊരുക്കവുമായി 20 എം.എൽ.എമാർ

ബംഗളൂരു: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനിടെ കർണാടകയിൽ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പക്കെതിരെ പടയൊരുക്കവുമായി എം.എൽ.എമാർ. മന്ത്രിസ്ഥാനം ലഭിക്കാത്തതിലെ അതൃപ്തിയെതുടർന്നുള്ള വിമതനീക്കമാണ് ഇടവേളക്കുശേഷം വീണ്ടും സജീവമാകുന്നത്. വടക്കൻ കർണാടകയിലെ 20 എം.എൽ.എമാരാണ് യെദിയൂരപ്പക്കെതിരെ രംഗത്തെത്തിയത്.

എട്ടുതവണ എം.എൽ.എയായ മുതിർന്ന േനതാവ് ഉമേഷ് കട്ടിയുടെ മന്ത്രിസ്ഥാനത്തിനായാണ് ഇത്തവണ എം.എൽ.എമാർ സമ്മർദം ശക്തമാക്കുന്നത്. ഇതോടൊപ്പം, യെദിയൂരപ്പ പ്രവർത്തനശൈലി മാറ്റണമെന്നും ഇവർ ആവശ്യപ്പെടുന്നു. വിമത നീക്കത്തിന് തിരികൊളുത്തി, ബെളഗാവിയിലെ ശക്തനായ ലിംഗായത്ത് നേതാവായ ഉമേഷ് കട്ടി പാർട്ടിയിലെ 20 എം.എൽ.എമാർക്കായി അത്താഴവിരുന്നൊരുക്കി. വിരുന്നിൽ മന്ത്രിസ്ഥാനവും യെദിയൂരപ്പയുടെ പ്രവർത്തനശൈലിയും ചർച്ചയായി. പാർട്ടിയിലെ മറ്റു നേതാക്കളെ അറിയിക്കാതെയായിരുന്നു അത്താഴവിരുന്ന്​. 

ഉമേഷ് കട്ടിയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും അദ്ദേഹത്തി ​െൻറ സഹോദരനായ രമേശ് കട്ടിയെ രാജ്യസഭയിലേക്ക് അയക്കണമെന്നും എം.എൽ.എമാർ ആവശ്യപ്പെട്ടതായാണ് വിവരം. ഉമേഷ് കട്ടിയോട് ത​​െൻറ ഒാഫിസിൽ ഹാജരായി വിശദീകരണം നൽകാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ടെങ്കിലും ഇക്കാര്യം യെദിയൂരപ്പ തള്ളി.

താൻ എം.എൽ.എമാരുടെ അടിയന്തര യോഗം വിളിച്ചെന്ന തരത്തിലുള്ള വാർത്ത തെറ്റാണെന്നും അത്തരം നിർദേശം നൽകിയിട്ടില്ലെന്നും ബി.എസ്. യെദിയൂരപ്പ വിശദീകരിച്ചു. ബസനഗൗഡ പാട്ടീൽ യത്നാൽ, ശിവരാജ് പാട്ടീൽ, രാജു ഗൗഡ, സിദ്ദു സവാദി തുടങ്ങിയവരാണ് അത്താഴവിരുന്നിൽ പങ്കെടുത്തത്. വിമത നീക്കമല്ലെന്നും കോവിഡ് കാലത്ത് അത്തരമൊരും രാഷ്​​ട്രീയം കളിക്കുന്നയാളല്ല താനെന്നും ഉത്തരവാദിത്തപ്പെട്ട എം.എൽ.എയാണെന്നും ഉമേഷ് കട്ടി പ്രതികരിച്ചു.

പറയാൻ പറ്റാത്ത പല കാര്യങ്ങളുമുണ്ടെന്നും അത് പാർട്ടിയിൽ ചർച്ച ചെയ്യുമെന്നും അത്താഴവിരുന്ന് സാധാരണയായി നടത്താറുള്ളതാണെന്നുമായിരുന്നു ബസനഗൗഡ പാട്ടീൽ യത്നാലി ​െൻറ പ്രതികരണം. ഉമേഷ് കട്ടിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള തീരുമാനം അനിശ്ചിതമായി വൈകുന്നതാണ് ഇത്തരമൊരു സമ്മർദ തന്ത്രം സ്വീകരിക്കാൻ എം.എൽ.എമാരെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്. 
 

Tags:    
News Summary - bjp mlas against bs yediyurappa malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.