മുംബൈ: ഇന്ത്യയുടെ സംസ്കാരം സംരക്ഷിക്കുന്നതിൽ ബി.ജെ.പി സർക്കാർ പരാജയപ്പെടുന്നുവെന്ന വിമർശനവുമായി സ്വന്തം എം.എൽ.എ. ദേവേന്ദ്ര ഫഡ്നാവിസ് സർക്കാറിനെതിരെയാണ് എം.എൽ.എയുടെ വിമർശനം. നിരവധി മേഖലകളിൽ സർക്കാർ പരാജയമാണെന്ന് പാർട്ടി എം.എൽ.എ തിങ്കളാഴ്ച വ്യക്തമാക്കി.
നിയമസഭയിൽ ബി.ജെ.പി എം.എൽ.എ സുധീർ മുഗധിവാറാണ് വിമർശനം ഉന്നയിച്ചത്. ചർച്ചക്കിടെ മഹാരാഷ്ട്രയിലെ പ്രമുഖ ഹോട്ടൽ ശൃംഖല മണിക്കൂറിന് റൂമുകൾ വാടകക്ക് നൽകി നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിൽക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. മുംബൈ ഉൾപ്പടെുള്ള പ്രമുഖ നഗരങ്ങളിൽ 20 കിലോ മീറ്റർ ചുറ്റളവിലാണ് ഇത്തരം ഹോട്ടലുകൾ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസ്റ്റുകൾ ഒരിക്കലും ഇത്തരം റൂമുകളിൽ താമസിക്കാറില്ല. ചോദ്യം ചെയ്യേപ്പെടേണ്ട മറ്റ് ചില പ്രവർത്തനങ്ങളാണ് ഇവിടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു ടൂറിസ്റ്റും ഇത്തരം ഹോട്ടലുകൾ ബുക്ക് ചെയ്യില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരിക്കലും ടൂറിസ്റ്റുകൾക്ക് അനുയോജ്യമായ സ്ഥലത്തല്ല ഇത്തരം ഹോട്ടലുകൾ സ്ഥിതി ചെയ്യുക. പ്രാദേശിക സർക്കാറുകളുടെ അനുമതി വാങ്ങാതെയാണ് ഇത് പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്കിടെയുള്ള വാതുവെപ്പ് തടയാൻ മഹാരാഷ്ട്രയിൽ കൂടുതൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭരണപക്ഷ എം.എൽ.എയുടെ വിമർശനത്തിന് സർക്കാറിനെതിരെ കൂടുതൽ പ്രസ്താവനകളുമായി പ്രതിപക്ഷ എം.എൽ.എയും രംഗത്തെത്തി. നിർത്തിയിട്ട കാറിൽ നിന്ന് സ്റ്റീരിയോ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ് വിമർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.