Posted On
date_range Updated On
date_range കർണാടകയിലെ ബി.ജെ.പി മന്ത്രിയുടെ പരാജയം: മനംനൊന്ത് അനുയായി ജീവനൊടുക്കി
ബംഗളൂരു: മുന്‍ ആരോഗ്യമന്ത്രി ഡോ. കെ. സുധാകരന്റെ അനുയായി ചിക്കബല്ലാപുര്‍ സ്വദേശി ചിറ്റാര വെങ്കിടേഷ് ആത്മഹത്യചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർഥിയോട് പരാജയപ്പെട്ടതറിഞ്ഞ് തടാകത്തില്‍ ചാടി മരിക്കുകയായിരുന്നു. സംഭവത്തില്‍ ചിക്കബെല്ലാപൂര്‍ പോലീസ് കേസെടുത്തു.
മൈസൂരിലും സമാന സംഭവം നടന്നു. ജെ.ഡി-എസ് നേതാവായ സാര മഹേഷിന്റെ അനുയായി ആത്മഹത്യ ശ്രമംനടത്തി. കോണ്‍ഗ്രസ് സ്ഥാനാർഥി രവി ശങ്കറിനോട് 25,639 വോട്ടുകള്‍ക്ക് മഹേഷ് പരാജയപ്പെട്ടതറിഞ്ഞ് കിണറ്റില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു .ഇദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.