കുടുംബത്തിന് പകരം ജനത്തിന് പ്രാധാന്യം നൽകുന്ന പാർട്ടിക്ക് വോട്ട് ചെയ്യണം; മേഘാലയയിലെ വോട്ടർമാരോട് പ്രധാനമന്ത്രി

ഷില്ലോങ്: മേഘാലയയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസിനെയും ഭരണകക്ഷിയായ എൻ.പി.പിയെയും രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങൾക്ക് മുൻഗണന നൽകുന്ന പാർട്ടിയെയാണ് മേഘാലയക്ക് ആവശ്യമെന്നും കുടുംബത്തിന് പ്രാധാന്യം നൽകുന്ന പാർട്ടിയെ അല്ലെന്നും നരേന്ദ്രമോദി പറഞ്ഞു. ഷില്ലോങ്ങിൽ നടന്ന പൊതു യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ശക്തമായ പാർട്ടിയുടെ കീഴിൽ സ്ഥിരതയുള്ളതും ശക്തമായതുമായ ഒരു സർക്കാറിനെയാണ് മേഘാലയക്ക് ആവശ്യം. കുടുംബത്തിന് മുൻഗണന നൽകുന്നവർക്ക് പകരം, ജനങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു സർക്കാറിനെ ഞങ്ങൾ നിങ്ങൾക്ക് നൽകും.'-നരേന്ദ്രമോദി പറഞ്ഞു.

മേഘാലയയിലെ മുൻ സർക്കാറുകൾ സംസ്ഥാനത്തിന്‍റെ വികസനത്തിനായി കാര്യമായി ഒന്നും ചെയ്തില്ലെന്ന് ആരോപിച്ച മോദി, കേന്ദ്രത്തിൽ ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുടെ പുരോഗതിക്കായി പദ്ധതികൾ ആവിഷ്കരിച്ചതെന്നും പറഞ്ഞു.

മേഘാലയയിലും നാഗാലാന്‍റിലും ഈമാസം 27നാണ് വോട്ടെടുപ്പ് നടക്കുന്നത്. 60 സീറ്റുകളിലേക്കാണ് മത്സരം. മുഴുവൻ സീറ്റുകളിലും ബി.ജെ.പി സ്ഥാനാർഥികൾ മത്സരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റ കക്ഷിയാവുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. 

Tags:    
News Summary - BJP means people first, instead of family first, PM Modi at Meghalaya rally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.