ന്യൂഡൽഹി: ബി.ജെ.പിയുടെ മുഖമായി പതിറ്റാണ്ടുകൾ നിറഞ്ഞുനിന്ന പല നേതാക്കളും ഇക്കുറി ല ോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇടയില്ല. പ്രായപരിധിയിൽ ഇളവു നൽകാൻ ബി.ജെ.പി തീരുമാനിച്ചിട്ടുണ്ടെങ്കിലും തലമുറ മാറ്റത്തിലേക്ക് നടക്കുകയാണ് ബി.ജെ.പി.മുതിർന ്ന നേതാവ് എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവർക്ക് സീറ്റു നൽകുമോ എന്ന് ഉറപ്പില്ല. മത്സരിക്കുമെന്നും പറഞ്ഞിട്ടില്ല.
ഗാന്ധിനഗറിൽനിന്നുള്ള ലോക്സഭാംഗമായ അദ്വാനിക്ക് പ്രായം 91. വീണ്ടും മത്സരിച്ച് ജയിച്ചാൽ ലോക്സഭയിലെ ഏറ്റവും പ്രായം കൂടിയ നേതാവ് അദ്ദേഹമായിരിക്കും. മുരളി മനോഹർ ജോഷിയോട് നേരേത്തതന്നെ േമാദി-അമിത്ഷാമാർ ഉടക്കിലാണ്. ഇരുവരെയും മാർഗനിർദേശക മണ്ഡലിൽ കുടിയിരുത്തി നിർണായക തീരുമാനങ്ങളിൽനിന്നു മാറ്റിനിർത്തുകയാണ് ചെയ്തത്.
വനിത നേതാക്കളായ സുഷമ സ്വരാജ്, ഉമാഭാരതി എന്നിവരും മത്സരിക്കാനിടയില്ല. രണ്ടു പേരും പിന്മാറ്റം നേരേത്ത പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്സഭ സ്പീക്കർ സുമിത്ര മഹാജനും ഇനിയൊരു അങ്കത്തിന് ഉണ്ടാവില്ല. അതേസമയം, തിരിച്ചടി നേരിടുമെന്ന് ആശങ്കയുള്ള തെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ളവരെ മാറ്റിനിർത്താൻ കഴിയില്ലെന്നതാണ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്നം. നരേന്ദ്രമോദി വാരാണസിയിൽ തന്നെ മത്സരിക്കുമെന്ന് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.