ന്യൂഡൽഹി: പ്രായപൂർത്തിയാവുന്നതിന് മുമ്പ് തന്നെ ഉത്തർപ്രദേശ് ബി.ജെ.പി എം.എൽ.എ രണ്ട് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി പെൺകുട്ടി രംഗത്ത്. ബദൗനിയിലെ ബിസൗലി മണ്ഡലത്തിലെ എം.എൽ.എ കുശാഗ്ര സാഗറിനെതിരെയാണ് ബറെയ്ലി പൊലീസിൽ പരാതി നൽകിയത്.
എം.എൽ.എയുടെ വീട്ടുജോലിക്കാരിയുടെ മകളാണ് പരാതിക്കാരി. എം.എൽ.എ തന്നെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ഉന്നാവോ പീഡനക്കേസിൽ ബി.ജെ.പി എം.എൽ.എ കുൽദീപ് സിങ് സെൻഗാർ സി.ബി.െഎയുടെ പിടിയിലായി ദിവസങ്ങൾക്കു ശേഷമാണ് പീഡനം നടന്നത്. സംഭവം നടക്കുമ്പോൾ പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
‘പ്രായപൂർത്തിയായ ശേഷം എം.എൽ.എ തന്നെ വിവാഹം ചെയ്യുമെന്നാണ് ആദ്യ തവണ പീഡിപ്പിച്ചപ്പോൾ അദ്ദേഹത്തിെൻറ പിതാവ് യോഗേന്ദ്ര സാഗർ തനിക്ക് ഉറപ്പു നൽകിയിരുന്നത്. എന്നാൽ എം.എൽ.എയുടെ വിവാഹം മറ്റൊരു യുവതിയുമായി നിശ്ചയിച്ചു. ജൂൺ17ന് അേദ്ദഹത്തിെൻറ വിവാഹം നടക്കാൻ പോവുകയാണ്. അതിന് താൻ അനുവദിക്കില്ല. തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ ആത്മഹത്യ ചെയ്യും. തന്നെ ഭീഷണിപ്പെടുത്തിക്കൊണ്ട് ഫോൺകോളുകൾ വരുന്നതായും സമൂഹത്തിൽ പരിഹാസപാത്രമായി മാറുകയാണ് താനെന്നും പെൺകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.