വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാനുള്ള യാത്രക്കിടെ ബോട്ട് മുങ്ങി

ലഖ്നോ: മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യാനുള്ള യാത്രക്കിടെ ബോട്ട് മുങ്ങി നേതാക്കൾ വെള്ളത്തിൽ വീണു. ഒരു എം.പി, സംസ്ഥാന മന്ത്രി, നാല് എം.എൽ.എമാർ എന്നിവരടക്കം 17 പേരാണ് ബോട്ടിലുണ്ടായത്. ഉത്തർപ്രദേശിലെ ബസ്തിയിലെ കുവാനൊ നദിയിലാണ് സംഭവം.

മുൻ ബി.ജെ.പി. സംസ്ഥാന മേധാവിയായിരുന്ന രാമപതി രാം ത്രിപാഠി. സംസ്ഥാന മന്ത്രി സുരേഷ് ബാസി, എം.പി ഹരീഷ് ദ്വിവേദി, പ്രാദേശിക എം.എൽ.എമാർ, പോലീസ് സൂപ്രണ്ട് ദിലീപ് കുമാർ എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്. എല്ലാവരും വെള്ളത്തിൽ വീണു.പോലീസുകാരും മറ്റു ചിലരും വെള്ളത്തിലേക്ക് ചാടിയാണ് നേതാക്കളെ കരകയറ്റിയത്. 

Tags:    
News Summary - BJP leaders immersing late PM Vajpayee's ashes fall into UP river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.