കശ്​മീരിൽ ബി.​െജ.പി നേതാവി​െൻറ കൊലപാതകം: സർക്കാർ അന്വേഷണത്തിന്​

ശ്രീനഗർ: ജമ്മു-കശ്​മീരിലെ അനന്ത്​നാഗിൽ ബി.ജെ.പി നേതാവ്​​ ഗുൽ മുഹമ്മദ്​ മിർ (60) വെടിയേറ്റ്​ മരിച്ച സംഭവത്തിൽ സംസ്​ഥാന ഗവർണർ അന്വേഷണത്തിന്​ ഉത്തരവിട്ടു.

ശനിയാഴ്​ച വൈകീട്ട് അനന്ത്‌നാഗ് ജില്ലയിലെ നൗഗാമിലായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ ഗുല്‍ മുഹമ്മദിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുൽ മുഹമ്മദ്​ മിറി​​െൻറ ​മരണത്തിൽ അനുശോചിച്ച ഗവർണർ സത്യപാൽ മാലിക്​, സംസ്​ഥാനത്ത്​ കഴിഞ്ഞ ഏതാനും മാസങ്ങളിലായി രാഷ്​ട്രീയ പ്രവർത്തകർക്കും സാമൂഹിക പ്രവർത്തകർക്കുമെതിരെ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി. സംഭവത്തിലെ സുരക്ഷ വീഴ്​ചയെക്കുറിച്ച്​ അന്വേഷിക്കാൻ അദ്ദേഹം ചീഫ്​ സെക്രട്ടറി ബി.വി.ആർ. സ​ുബ്രഹ്​മണ്യത്തോട്​ ആവശ്യപ്പെട്ടു. സമീപകാലത്തായി ഗുൽ മുഹമ്മദ്​ മിറി​​െൻറ സുരക്ഷ സംസ്ഥാന ഭരണകൂടം പിൻവലിച്ചതായി ബി.ജെ.പി ആരോപിച്ചിരുന്നു.

മൂന്നു തീവ്രവാദികൾ നൗഗാം വെരിനാഗ്​ മേഖലയിലുള്ള ഗുൽ മുഹമ്മദ്​ മിറി​​െൻറ വീട്ടിലെത്തി ഭീഷണിപ്പെടുത്തി കാർ തട്ടിയെടുക്കുകയും വാഹനം ഓടിച്ചു​േപാകുന്നതിനിടെ വെടിയുതിർക്കുകയുമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഗുരുതര പരിക്കുകളോടെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2008ലും 2014ലും ദോടു നിയമസഭ മണ്ഡലത്തിലെ ബി.ജെ.പി സ്​ഥാനാർഥിയായിരുന്നു ഇദ്ദേഹം. അനന്ത്നാഗില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.

ഗുൽ മുഹമ്മദ്​ മിറി​​െൻറ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷാ, പി.ഡി.പി അധ്യക്ഷ മഹ്​ബൂബ മുഫ്​തി, മുൻ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്​ദുല്ല, കശ്​മീരിലെ സി.പി.എം നേതാവ്​ മുഹമ്മദ്​ യൂസുഫ്​ തരിഗാമി, ബി.ജെ.പി വക്താവ്​ അനിൽ ഗുപ്​ത എന്നിവർ അനുശോചിച്ചു.

Tags:    
News Summary - BJP Leader Shot Dead In Jammu And Kashmir By Suspected Terrorists -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.