Posted On
date_range Updated On
date_range രാജസ്ഥാനിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു
ജയ്പൂർ: രാജസ്ഥാനലെ ഭാരത്പൂരിൽ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു. കൃപാൽ സിങ് എന്നയാളാണ് മരിച്ചത്. ഞായറാഴ്ച രാത്രി കാറിൽ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം.
രണ്ട് ബൈക്കുകളിലും കാറുകളിലുമായി വന്ന അക്രമിസംഘം കൃപാലിനു നേരെ വെടിയുതിർക്കുകയായിരുന്നു. അക്രമികളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭരത്പൂരിൽ നിന്നുള്ള ബി.ജെ.പി എം.പി രഞ്ജീത കോലിയുടെ അടുത്ത സഹായിയാണ് കൃപാൽ സിങ്. ഏഴുതവണ വെടിയേറ്റതിന്റെ മുറിപ്പാടുകൾ കൃപാലിന്റെ ദേഹത്തുണ്ട്.
അക്രമികളെ തിരിച്ചറിയാനുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും മഥുര ഗേറ്റ് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ രാംനാഥ് സിങ് പറഞ്ഞു. വെടിയേറ്റ സിങ്ങിനെ ആർ.ബി.എം ആശുപത്രിയില എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.