യേശുവിന് നന്ദി പറഞ്ഞ ജെമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ് കസ്തൂരി

ചെന്നൈ: വനിതാ ഏകദിന ലോകകപ്പ് സെമിയില്‍ ആസ്ട്രേലിയക്കെതിരെ ഇന്ത്യയെ വിജയത്തിലെത്തിച്ചശേഷം സമ്മാനദാനച്ചടങ്ങില്‍ വിജയത്തില്‍ യേശുവിന് നന്ദി പറഞ്ഞ ഇന്ത്യൻ താരം ജമീമ റോഡ്രിഗസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പിനേതാവും നടിയുമായ കസ്തൂരി. മത്സര വിജയത്തിന് ശേഷം സംസാരിക്കുമ്പോൾ ഇന്ത്യയെ വിജയത്തിലെത്തിക്കാൻ കഴിഞ്ഞതിൽ യേശുവിന് നന്ദി പറയുന്നു എന്നാണ് ജെമീമ പറഞ്ഞത്.

യേശുവിന് പകരം ജയ് ശ്രീരാം എന്നായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ എന്താകുമായിരുന്നു. ഹിന്ദുക്കളുടെ വികാരപ്രകടനം ആണെങ്കിൽ പ്രതികരണങ്ങൾ ഉണ്ടാകുമായിരുന്നുവെന്നും താൻ കപട മതേതര വാദിയല്ലെന്നും കസ്തൂരി എക്സ് പോസ്റ്റില്‍ പറഞ്ഞു.

വിജയത്തിനുശേഷം ശിവനോ ഹനുമാനോ ആണ് തന്‍റെ ജയത്തിന് പിന്നിൽ എന്ന് ഏതെങ്കിലും താരം പറഞ്ഞിട്ടുണ്ടോ എന്ന് കസ്തൂരി ചോദിച്ചു. ദൈവം ജമീമയെ അനുഗ്രഹിക്കട്ടെ എന്നും കസ്തൂരി പറഞ്ഞു.

ലോകകപ്പ് സെമിയില്‍ ആസ്ട്രേലിയക്കെതിരെ 134 പന്തില്‍ 127 റണ്‍സെടുത്ത ജമീമയുടെ ഇന്നിംഗ്സാണ് ഓസീസ് ഉയര്‍ത്തിയ 339 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ഇന്ത്യയെ തുണച്ചത്. മത്സരശേഷം കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ട ജെമീമയോടെ സെഞ്ചുറിയെക്കുറിച്ച് ചോദിച്ചപ്പോഴാണ് മത്സരത്തിനൊടുവില്‍ ശാരീരികമായി തളർന്നപ്പോൾ യേശു ഒപ്പം ഉണ്ടായിരുന്നെന്നും അങ്ങനെ ആണ് ഇന്ത്യയെ ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞതെന്നും ജമീമ പറഞ്ഞത്.

മത്സരത്തിനു ശേഷമുള്ള അഭിമുഖത്തിനിടെ ജെമീമ ഈ ടൂർണമെന്റിലെ തന്റെ വൈകാരിക പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞു. ആദ്യമൽസരങ്ങളിലടക്കം തന്റെ മോശം പ്രകടനം നൽകിയ പ്രയാസകരമായ സമയത്തെ നേരിടാൻ സഹായിച്ചതിന് ദൈവത്തിലുള്ള തന്റെ വിശ്വാസത്തെ അഭിനന്ദിക്കുകയും ചെയ്തു. ‘ഈ ടൂറിൽ ഞാൻ മിക്കവാറും എല്ലാ ദിവസവും കരഞ്ഞിട്ടുണ്ട്. മാനസികമായി സുഖമില്ല, മൽസരശേഷം ഉത്കണ്ഠയിലൂടെ കടന്നുപോകുന്നു. എന്റെ ഫോം ഞാൻ തന്നെ കണ്ടെത്തണമായിരുന്നു എനിക്കറിയാമായിരുന്നു, ദൈവം എല്ലാം നോക്കി. തുടക്കത്തിൽ, ഞാൻ കളിക്കുകയായിരുന്നു, ഞാൻ എന്നോട് തന്നെ സംസാരിച്ചുകൊണ്ടിരുന്നു. അവസാനം, ഞാൻ ബൈബിളിൽ നിന്നുള്ള ഒരു തിരുവചനങ്ങൾ ഉദ്ധരിക്കുക മാത്രമാണ് ചെയ്തത് - നിശ്ചലമായി നിൽക്കുക, ദൈവം എനിക്കുവേണ്ടി പോരാടും. ഞാൻ അവിടെ നിന്നു, അവൻ എനിക്കുവേണ്ടി പോരാടി."

ഹർമൻപ്രീത് കൗർ ക്രീസിൽ എത്തിയപ്പോൾ, ഇരുവരും ചേർന്ന് ശക്തമായ ഒരു കൂട്ടുകെട്ട് കെട്ടിപ്പടുത്ത് ഇന്ത്യയെ റെക്കോഡ് വിജയത്തിലേക്ക് നയിച്ചു. പിന്നീട്, ക്ഷീണം തോന്നിയപ്പോൾ, ജെമീമ തന്റെ സഹതാരങ്ങളിൽ ശക്തി കണ്ടെത്തി. പ്രത്യേകിച്ച് ദീപ്തി ശർമ, ഓരോ ബോളിനും മുമ്പ് അവളോട് സംസാരിച്ചു, അവളുടെ ശ്രദ്ധയും ശാന്തതയും നിലനിർത്തി എല്ലാം ഒരു നല്ല പാർട്ണർഷിപ്പിനെകുറിച്ചായിരുന്നു. അവസാനം, ഞാൻ എന്നെത്തന്നെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചു, പക്ഷേ കഴിഞ്ഞില്ല.

ദീപ്തി ഓരോ പന്തിലും എന്നോട് സംസാരിച്ചു, എന്നെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. എനിക്ക് മുന്നോട്ട് പോകാൻ കഴിയാത്തപ്പോൾ, എന്റെ സഹതാരങ്ങൾക്ക് എന്നെ പ്രോത്സാഹിപ്പിക്കാൻ കഴിയും. ഒന്നിനും ക്രെഡിറ്റ് എടുക്കാൻ കഴിയില്ല, ഞാൻ സ്വന്തമായി ഒന്നും ചെയ്തില്ല. ആൾക്കൂട്ടത്തിലെ ഓരോ അംഗവും പ്രോത്സാഹിപ്പിക്കുകയും, വിശ്വസിക്കുകയും, ഓരോ റണ്ണിനും അവർ ആഹ്ലാദിക്കുകയും ചെയ്തു, അത് എന്നെ ഉത്തേജിപ്പിക്കുകയായിരുന്നു.-ജെമീമ പറഞ്ഞു. 

Tags:    
News Summary - BJP leader Kasturi sharply criticized Jemima Rodrigues for thanking Jesus; What would have happened if she had said Jai Shri Ram?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.