Posted On
date_range Updated On
date_range കോടതിയെ അവഹേളിച്ച കേസിൽ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ മാപ്പപേക്ഷിച്ചു
ചെന്നൈ: ഹൈകോടതിക്കെതിരെ അവഹേളന പരാമർശം നടത്തിയ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ നിരുപാധികം മാപ്പപേക്ഷിച്ചു. പുതുക്കോട്ട തിരുമയത്ത് വിനായക ചതുർഥി േഘാഷയാത്രക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് രാജ ഹൈകോടതിയെയും പൊലീസിനെയും മോശം ഭാഷയിൽ രൂക്ഷമായി വിമർശിച്ചത്. സംഭവം വിവാദമായതോടെ ജസ്റ്റിസുമാരായ സി.ടി. ശെൽവം, നിർമൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രാജക്കെതിരെ സ്വമേധയ കേസെടുത്തു.
തിങ്കളാഴ്ച ഹൈകോടതിയിൽ ഹാജരായ എച്ച്. രാജ പ്രത്യേക സാഹചര്യത്തിൽ വൈകാരികമായി ആവേശത്തിൽ പ്രകോപനപരമായി സംസാരിച്ചുപോയതാണെന്നും പിന്നീട് തെറ്റാണെന്ന് ബോധ്യപ്പെട്ടതായും ഇതിനായി നിരുപാധികം മാപ്പപേക്ഷിക്കുന്നതായും അറിയിച്ചു. ഇതേത്തുടർന്ന് കോടതി കേസ് അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.