ബലാത്സംഗ കേസിൽ ബി.ജെ.പി നേതാവ് സ്വാമി ചിൻമയാനന്ദ് അറസ്റ്റിൽ

ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ സ്വാമി ചിൻമയാനന്ദ് അറസ്റ്റിൽ. 23കാരിയായ നിയമ വിദ്യാർഥിനി നൽ കിയ ബലാത്സംഗ കേസിൽ ഷാജഹാൻപൂരിലെ ആശ്രമത്തിൽനിന്നാണ് ചിൻമയാനന്ദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ആശ്രമത്തിൽ പ ൊലീസ് പരിശോധന നടത്തുകയും മണിക്കൂറുകളോളും ബി.ജെ.പി നേതാവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

ഇ​ര​യാ​യ വി​ ദ്യാ​ർ​ഥി​നി പ്രത്യേക അന്വേഷണ സംഘത്തിനും മജിസ്ട്രേറ്റിനും ഡൽഹി പൊലീസിനും മൊഴി നൽകിയിരുന്നു. 43 വി​ഡി​യോ​ക​ള​ട​ങ്ങി​യ പെ​ൻ​ഡ്രൈ​വും തെ​ളി​വായി അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്​ കൈ​മാ​റിയിരുന്നു. എന്നിട്ടും ചിൻമയാനന്ദിനെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു.

ചി​ന്മ​യാ​ന​ന്ദ ട്ര​സ്​​റ്റ്​ ന​ട​ത്തു​ന്ന കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യിരുന്ന യുവതി താൻ ബലാത്സംഗത്തിന് ഇരയായതായി വെളിപ്പെടുത്തി സ​മൂ​ഹ മാ​ധ്യ​ത്തി​ൽ വി​ഡി​യോ പോ​സ്​​റ്റ്​ ചെ​യ്യു​ക​യാ​യി​രു​ന്നു. സ്വാമി ചിൻമയാനന്ദ് ബലാത്സംഗം ചെയ്തുവെന്നും ഒരു വർഷത്തോളം ശാരീരികമായി ചൂഷണം ചെയ്തുവെന്നും മാധ്യമങ്ങളോടും വിദ്യാർഥിനി പറഞ്ഞിരുന്നു.

സുപ്രീംകോടതിയുടെ നിർദേശപ്രകാരം സെപ്റ്റംബർ മൂന്നിനാണ് കേസന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. ഷാജഹാൻപൂരിലെ ലോ കോളേജ്, പി.ജി കോളേജ് പ്രിൻസിപ്പൽമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

2011ലും ​ചി​ന്മ​യാ​ന​ന്ദ​ക്കെ​തി​രി​ൽ സ​മാ​ന പീ​ഡ​നാ​രോ​പ​ണം ഉ​യ​ർ​ന്നി​രു​ന്നു. ആ​ശ്ര​മ​ത്തി​ൽ താ​മ​സി​ച്ച ​യു​വ​തി​യെ ബ​ലാ​ത്സം​ഗം ചെ​യ്​​തു​വെ​ന്നാ​ണ് അന്ന് ആരോപണം ഉയർന്നത്.

Tags:    
News Summary - BJP leader Chinmayanand arrested-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.