ബി.ജെ.പി മുൻ മുഖ്യമന്ത്രി ബി.സി ഖണ്ഡൂരിയുടെ മകൻ കോൺഗ്രസിൽ

ഡെറാഡൂൺ: ബി.ജെ.പി നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ബി.സി ഖണ്ഡൂരിയുടെ മകൻ കോൺഗ്രസിൽ ചേർന്നു. മനീഷ് ഖണ് ഡൂരിയാണ് ബി.ജെ.പി ബന്ധം അവസാനിപ്പിച്ചത്. ഡെറാഡൂണിൽ സംഘടിപ്പിച്ച വിശാൽ പരിവർത്തൻ റാലിയിൽ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പ്രവേശനം.

റാലിയിൽ സംസാരിക്കവെ ദേശസുരക്ഷാ വിഷയത്തിൽ മോദി സർക്കാറിനെതിരെ രാഹുൽ ആഞ്ഞടിച്ചു. മനീഷിന്‍റെ പിതാവ് മുൻ മേജർ ജനറലായ ബി.സി ഖണ്ഡൂരി സൈന്യത്തിന് വേണ്ടിയാണ് ജീവിതം നീക്കിവെച്ചത്. പാർലമെന്‍റ് പ്രതിരോധ സമിതിയുടെ അധ്യക്ഷനായ അദ്ദേഹം ദേശസുരക്ഷയെ കുറിച്ച് പാർലമെന്‍റിൽ ചോദ്യം ഉന്നയിച്ചു.

സൈന്യത്തെ കേന്ദ്രസർക്കാർ സഹായിക്കുന്നതിന്‍റെ യഥാർഥ സത്യം അദ്ദേഹം പരസ്യമായി പറഞ്ഞു. ഇതേതുടർന്ന് ഖണ്ഡൂരിയെ പ്രതിരോധ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് കേന്ദ്രസർക്കാർ നീക്കിയെന്നും രാഹുൽ പറഞ്ഞു.

Tags:    
News Summary - BJP leader BC Khanduri son Manish Khanduri joining Congress -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.