നല്ലു ഇന്ദ്രസേന റെഡ്ഢി

ബി.ജെ.പി നേതാവിനെ ഗവർണറാക്കി: തെരഞ്ഞെടുപ്പ് കമീഷന് പരാതി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം തെലങ്കാനയിലെ ബി.ജെ.പി നേതാവിന് ഗവർണർ നിയമനം നൽകിയതിനെതിരെ കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. മുൻ എം.പി കൂടിയായ നല്ലു ഇന്ദ്രസേന റെഡ്ഢിയെ ത്രിപുര ഗവർണറായി നിയമിച്ചത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്നാണ് കോൺഗ്രസ് പരാതി.

നവംബർ 30ലെ തെരഞ്ഞെടുപ്പിന് പെരുമാറ്റച്ചട്ടം നിലവിൽ വന്ന ശേഷമാണ് നിയമനപ്രക്രിയ എന്ന് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ജി. നിരഞ്ജൻ മുഖ്യ തെരഞ്ഞെടുപ്പു കമീഷണർ രാജീവ് കുമാറിന് അയച്ച പരാതിയിൽ വ്യക്തമാക്കി.

Tags:    
News Summary - BJP leader appointed as Governor: Complaint to Election Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.