കാൺപൂർ: കുംഭമേളയിൽ പങ്കെടുക്കാൻ പോകുമ്പോൾ തന്നെ മുസ്‌ലിംകൾ ആക്രമിച്ചെന്ന് പരാതിയുമായി ബി.ജെ.പി നേതാവ് നാസിയ ഇലാഹി. ഇക്കാര്യം വ്യക്തമാക്കി എക്സിലടക്കം നാസിയ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്‍റെ വാഹനം ആക്രമിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇതോടെ ഹിന്ദുത്വ പ്രൊഫൈലുകൾ നാസിയയുടെ പരാതി ഏറ്റെടുത്തു. എന്നാൽ, ൈവാകാതെ നുണക്കഥ പൊളിയുകയായിരുന്നു.
നാസിയ ഇലാഹിയുടെ സമൂഹമാധ്യമ കുറിപ്പ് ഇങ്ങനെ:
ഡൽഹിയിൽ ഒരു യോഗത്തിൽ പങ്കെടുത്ത ശേഷം മഹാ കുംഭമേളയിൽ ഗംഗാസ്‌നാനിലേക്ക് പോകുകയായിരുന്നു. ഒപ്പം യൂട്യൂബർ പ്രിയ ചതുർവേദിയും ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. ഇറ്റയിൽ എത്തിയപ്പോൾ കുറച്ചാളുകൾ എന്നെ വാഹനത്തിൽ പിന്തുടർന്നു. കാറിൽ വാഹനം ഇടിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ഗുരുതര പരിക്കേറ്റ പ്രിയ ചികിത്സക്കായി ആശുപത്രിയിലാണ്.
On the way to kumbh I have been targeted by peaceful community 🙏
— Nazia Elahi Khan (सनातनी) (@ElahiNazia1) February 24, 2025
Help me @myogioffice pic.twitter.com/ZP1cBKWBCZ
എന്നാൽ, ഇതേക്കുറിച്ച് അന്വേഷിച്ച കാൺപൂർ പൊലീസ് ബി.ജെ.പി നേതാവിന്‍റെ ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോകുകയും വാഹനം അപകടത്തിൽപെടുകയായിരുന്നു എന്നുമാണ് പൊലീസ് കണ്ടെത്തിയത്.
മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കരുത് പൊലീസ് ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിൽ ഇക്കാര്യം പ്രചരിപ്പിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും പൊലീസ് നാസിയയോട് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.