ന്യൂഡൽഹി: നാലുവർഷത്തിനിടെ കോർപറേറ്റുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനയിൽ സിംഹഭാഗവും കിട്ടിയത് ബി.ജെ.പിക്ക്.
2012-13 മുതൽ 15-16 വരെയുള്ള സാമ്പത്തിക വർഷം തെരഞ്ഞെടുപ്പ് കമീഷന് നൽകിയ കണക്കുപ്രകാരം 956.77 കോടിയിൽ 705.81കോടി രൂപയാണ് ബി.ജെ.പിക്ക് മാത്രം ലഭിച്ചത്.
കോൺഗ്രസിന് 198.16 കോടി രൂപ കിട്ടി. എൻ.സി.പിക്ക് 50.73 കോടിയും സി.പി.എമ്മിന്1.89 കോടിയും സി.പി.െഎക്ക് 18 ലക്ഷം രൂപയും ലഭിച്ചു. ഡൽഹിയിലെ സന്നദ്ധ സംഘടനയായ അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക്സ് (എ.ഡി.ആർ) ആണ് കണക്ക് പുറത്തുവിട്ടത്. ബി.എസ്.പി 20,000 രൂപയിൽ കൂടുതൽ സംഭാവന ആരുടെ പക്കൽനിന്നും സീകരിച്ചിട്ടില്ല.
ട്രസ്റ്റുകൾ, ഖനന കമ്പനികൾ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽനിന്നാണ് പാർട്ടികൾക്ക് കൂടുതൽ സംഭാവന ലഭിച്ചിരിക്കുന്നത്. ഇതിൽ സ ത്യ ട്രസ്റ്റിെൻറ പേരിലാണ് ബി.ജെ.പി, കോൺഗ്രസ്, എൻ.സി.പി എന്നീ പാർട്ടികൾക്ക് കൂടുതൽ സംഭാവന ലഭിച്ചത്. 35 തവണയായി ബി.ജെ.പി 260.87 കോടി രൂപയും കോൺഗ്രസ് ഒമ്പത് തവണയായി 57.25 കോടി രൂപയും എൻ.സി.പി മൂന്ന് തവണയായി 10 കോടി രൂപയും സത്യ ട്രസ്റ്റിെൻറ പേരിൽ സീകരിച്ചു. കൂടാതെ പാൻ നമ്പറോ മറ്റ് അഡ്രസുകേളാ ഇല്ലാതെ ലഭിച്ച 159.67 കോടി രൂപയിൽ 159.59 കോടി രൂപയും സീകരിച്ചതും ബി.ജെ.പിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.