ഇലക്ഷൻ കമീഷനും മുമ്പെ കർണാടക തെരഞ്ഞെടുപ്പ് തീയതി ബി.ജെ.പി പ്രഖ്യാപിച്ചു

മംഗളൂരു: കർണാടകയിൽ നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിക്കുംമുമ്പെ ബി.ജെ.പി മീഡിയ സെൽ പുറത്തുവിട്ടു. ബി.ജെ.പി ഐടി സെൽ മേധാവി അമിത് മാളവ്യയാണ് ട്വിറ്ററിലൂടെ തീയതി പ്രഖ്യാപിച്ചത്.

ഡൽഹി നിർവാചൻ സദനിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒ.പി. റാവത്ത് കർണാടക തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള വാർത്താസമ്മേളനം നടത്താൻ എത്തിയപ്പോഴേക്കും വിവരം മാധ്യമപ്രവർത്തകർ അറിഞ്ഞു കഴിഞ്ഞിരുന്നു. ഇക്കാര്യം മാധ്യമപ്രവർത്തകർ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഒാംപ്രകാശ് റാവത്തിൻെറ ശ്രദ്ധയിൽ പെടുത്തി. 

 


സംഭവം ഗുരുതര വീഴ്ചയാണെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്നും കമീഷൻ അറിയിച്ചു. പുതിയ വിവാദത്തിൻറെ പശ്ചാത്തലത്തിൽ കർണാടക തെരഞ്ഞെടുപ്പ് തീയതി മാറ്റാൻ സാധ്യതയുണ്ട്.

മാളവ്യയുടെ ട്വീറ്റിൽ വോട്ടെടുപ്പ് തീയതി മേയ് 12ഉം വോട്ടെണ്ണൽ തീയതി മേയ് 18നും ആണ്. എന്നാൽ, തെരഞ്ഞെടുപ്പ് കമീഷനും  മാളവ്യയും പ്രഖ്യാപിച്ച വോട്ടെടുപ്പ് തീയതി ഒന്നുതന്നെയാണ്. അതേസമയം, മേയ് 15നാണ് കമീഷൻ വോട്ടെണ്ണൽ തീയതിയായി പ്രഖ്യാപിച്ചത്. വിവാദമായതോടെ മാളവ്യ വിവാദ ട്വീറ്റ് ഡിലീറ്റ് ചെയ്തു.

 

Tags:    
News Summary - BJP IT cell chief Amit Malviya tweets Karnataka Assembly poll dates- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.