ബി.ജെ.പി സർക്കാറിന് കഴിയുക തകർക്കാൻ മാത്രം -രാഹുൽ ഗാന്ധി

ന്യൂഡൽഹി: ബി.ജെ.പി സർക്കാറിന് രാജ്യത്തെ തകർക്കാൻ മാത്രമേ സാധിക്കൂവെന്ന് രാഹുൽ ഗാന്ധി. ലോക സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ രണ്ട് സ്ഥാനം പിന്നോട്ടുപോയ സാഹചര്യത്തിലാണ് രാഹുലിന്‍റെ വിമർശനം. ബി.ജെ.പി സർക്കാറിന് ഒന്നും നിർമിക്കാൻ സാധിക്കില്ല. ദശാബ്ദങ്ങൾ കൊണ്ട് പടുത്തുയർത്തിയവ തകർക്കാൻ മാത്രമേ സാധിക്കൂ -രാഹുൽ ട്വീറ്റ് ചെയ്തു.

സാമ്പത്തിക വളർച്ചാനിരക്കിലെ ഇടിവിനെക്കുറിച്ചുള്ള കമന്‍റുകൾ ഉൾപ്പെടുന്ന ഗ്രാഫിക്സ് വീഡിയോയും ട്വീറ്റിനൊപ്പമുണ്ട്. ബ്രിട്ടണും ഫ്രാൻസിനും പിന്നിലായി ഏഴാം സ്ഥാനത്താണ് നിലവിൽ ഇന്ത്യയുള്ളത്.

Tags:    
News Summary - BJP government can't build anything, can only destroy rahul gandhi -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.