'ഒരാൾ പോലും മോദിജിയുടെ പേര് പറഞ്ഞില്ല'; ചെസ്സ് ഒളിമ്പ്യാഡ് ചടങ്ങിൽ നിന്ന് ഇറങ്ങിപ്പോയി ബി.ജെ.പി ഭാരവാഹികൾ -VIDEO

ചെന്നൈ: തമിഴ്നാട്ടിലെ മഹാബലിപുരത്ത് ആരംഭിക്കാനിരിക്കുന്ന നാല്‍പ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡിന്‍റെ ദീപശിഖ ഏറ്റുവാങ്ങുന്ന ചടങ്ങിൽ നിന്ന് ബി.ജെ.പി ഭാരവാഹികൾ ഇറങ്ങിപ്പോയി. പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാമർശമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ബി.ജെ.പിയുടെ ബഹിഷ്കരണം.

അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പായിട്ടു പോലും സംഘാടകരോ ചടങ്ങിൽ പ്രസംഗിച്ച തമിഴ്നാട് മന്ത്രിമാരോ മോദിയുടെ പേര് ഒരിക്കൽ പോലും പരാമർശിച്ചില്ലെന്ന് ബി.ജെ.പി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് മുൻനിരയിൽ ഇരിക്കുകയായിരുന്ന 10ഓളം ബി.ജെ.പി നേതാക്കൾ പരിപാടി ബഹിഷ്കരിച്ച് ഇറങ്ങിപ്പോവുകയായിരുന്നു.


ജൂലൈ 28 മുതല്‍ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് 'ഫിഡെ' ലോക ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. 187 രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കുന്നത്. ജൂണ്‍ 19 ന് ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ദീപശിഖാ പ്രയാണം ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - BJP functionaries walk out of Chess Olympiad event saying there was no mention of PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.