Posted On
date_range Updated On
date_range ഹരിയാനയിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പി; ദുഷ്യന്ത് ചൗതാല ഉപമുഖ്യമന്ത്രിയാകും
ന്യൂഡൽഹി: ഹരിയാനയിൽ സർക്കാറുണ്ടാക്കാൻ ബി.ജെ.പിയും ജെ.ജെ.പിയും ധാരണയായി. ജെ.ജെ.പി അധ്യക്ഷൻ ദുഷ്യന്ത് ചൗതാലക്ക ് ഉപമുഖ്യമന്ത്രി സ്ഥാനം നൽകും. നാളെ ഗവർണറെ കാണുമെന്ന് ബി.ജെ.പി നേതാവ് മനോഹർ ലാൽ ഖട്ടാർ അറിയിച്ചു. ജെ.ജെ.പി മു ന്നോട്ട്വെച്ച മറ്റ് വ്യവസ്ഥകളും ബി.ജെ.പി അംഗീകരിച്ചുവെന്നാണ് വിവരം.
കോൺഗ്രസിനോടും ബി.ജെ.പിയോടും അയിത്തമില്ലെന്ന് ചൗതാല രാവിലെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ബി.ജെ.പി നേതൃത്വവുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് പുതിയ തീരുമാനം.
ഹരിയാനയിൽ 90 അംഗ നിയമസഭയിൽ 46 പേരുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പിക്ക് 40 സീറ്റും കോൺഗ്രസിന് 31 സീറ്റുമാണ് ലഭിച്ചത്. 10 എം.എൽ.എമാരുള്ള ജെ.ജെ.പി പിന്തുണച്ചാൽ ബി.ജെ.പിക്ക് സർക്കാറുണ്ടാക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.