സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി

സോണിയ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബി.ജെ.പി. കർണാടകയുടെ സൽപ്പേരിനും പരമാധികാരത്തിനും ഭീഷണിയാകാൻ ആരെയും കോൺഗ്രസ് അനുവദിക്കില്ലെന്ന സോണിയയുടെ പരാമർശത്തിനെതിരെയാണ് ബി.ജെ.പി രംഗത്തെത്തിയത്. ശനിയാഴ്ച കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന റാലിയെ അഭിസംബോധന ചെയ്യുന്ന വേളയിലാണ് സോണിയ ഈ അഭിപ്രായം പറഞ്ഞത്.

സോണിയ ഗാന്ധിയുടെ പരാമർശം ഭിന്നിപ്പുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇത്തരമൊരു പ്രസ്താവന നടത്തിയ സോണിയാഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് ബി.ജെ.പി ആവശ്യപ്പെടുന്നത്.

പരാമർശം കർണാടകയിലെ ദേശീയവാദികളെയും സമാധാന കാംക്ഷികളെയും പുരോഗമനവാദികളെയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ജനങ്ങളെയും പ്രകോപിക്കുമെന്നാണ് പറയുന്നത്. സംസ്ഥാനത്തെ സമാധാനവും ഐക്യവും തകർക്കുക എന്നതും അങ്ങനെ കർണാടകയുടെ നിലനിൽപ്പ് തന്നെ ഇല്ലാതാക്കുകയെന്നുമാണ് ലക്ഷ്യമിടുന്നത്.

അതോടൊപ്പം ചില പ്രത്യേക സമുദായങ്ങളുടെ പിന്തുണയുറപ്പിക്കുക കൂടി കോൺഗ്രസ് ലക്ഷ്യമിടുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ കത്തിൽ ബി.ജെ.പി പറയുന്നത്. കേന്ദ്രത്തിനെതിരായി നിൽക്കുന്ന ശക്തികളെ എല്ലായ്പ്പോഴും പിന്തുണക്കുന്ന സമീപനമാണ് കോൺഗ്രസിനെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. 



Tags:    
News Summary - BJP files complaint with poll body against Sonia Gandhi's 'Karnataka sovereignty threat' remark

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.