മഹാരാഷ്ട്രയിൽ പിറന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന് ബി.ജെ.പി

മുംബൈ: മഹാരാഷ്ട്രയിൽ പിറന്ന പെൻഗ്വിൻ കുഞ്ഞുങ്ങൾക്ക് മറാത്തി പേരിടണമെന്ന ആവശ്യവുമായി ബി.ജെ.പി. മഹാരാഷ്ട്രയിലെ മൃഗശാലയിൽ പിറന്ന പെൻഗ്വിനാണ് മറാത്തി പേരിടണമെന്ന് ആവശ്യം ഉയർത്തിയിരിക്കുന്നത്. ഇക്കാര്യമാവശ്യപ്പെട്ട് ബി.ജെ.പി പ്രതിഷേധവും തുടങ്ങിയിട്ടുണ്ട്. റാണി ബൗഗ് മൃഗശാലക്ക് മുന്നിലാണ് പ്രതിഷേധം.

ബൈക്കുള നിയമസഭ മണ്ഡലം സ്ഥാനാർഥി നിതിൻ ബാൻകറിന്റെ നേതൃത്വത്തിലാണ് പ്രതിഷേധ അരങ്ങേറിയത്. മൃഗശാലയിലേക്ക് വിദേശത്ത് നിന്നാണ് പെൻഗ്വിനുകളെ എത്തിച്ചത്. അതുകൊണ്ട് അവക്ക് ഇംഗ്ലീഷ് പേര് നൽകുന്നതിൽ തെറ്റില്ല. എന്നാൽ, മഹാരാഷ്ട്രയിൽ ജനിച്ച പെൻഗ്വിൻ കുഞ്ഞിന് മറാത്തി പേര് നൽകണമെന്ന് അ​ദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യം ബ്രിഹാൻ മുംബൈ കോർപറേഷനോട് നിരന്തരമായി ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിക്കാൻ അവർ തയാറായില്ലെന്ന് ബി.ജെ.പി നേതാവ് കുറ്റപ്പെടുത്തുന്നു. പെൻഗ്വിനുകൾക്ക് മറാത്തി പേരിടുന്നതിൽ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മറാത്ത വികാരം കത്തിക്കുകയാണ് ബി.ജെ.പി.

Tags:    
News Summary - BJP demands Marathi names for penguin chicks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.