ബി.ജെ.പി ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നു –മമത

കൊൽക്കത്ത: ബിജെപി മതപരമായ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുകയാണെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. രാജ്യത്തിന് വേണ്ടി പ്രാദേശിക പാർട്ടികൾ ഒരുമിക്കേണ്ട സമയമാണ് ഇതെന്നും മമത കൂട്ടിച്ചേർത്തു.  തൃണമൂൽ കോൺഗ്രസ് അധ്യക്ഷയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം സംസാരിക്കുയായിരുന്നു അവർ.

സഹിഷ്ണുത പഠിപ്പിക്കുന്ന ഹിന്ദുമതത്തെ ബി.ജെ.പി അപകീർത്തിപ്പെടുത്തുകയാണെന്ന് മമത പറഞ്ഞു.  കലാപമുണ്ടാക്കലല്ല മതം. എെൻറ മതത്തെക്കുറിച്ചും മറ്റുള്ള മതങ്ങളെക്കുറിച്ചും ഞാൻ അഭിമാനിക്കുന്നു. എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും അതേസമയം മനുഷ്യത്വം നമ്മുടെ അടിസ്ഥാനമായിരിക്കണമെന്നും മമത ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കുമായി  മമത ബാനർജി നടത്തിയ കൂടിക്കാഴ്ചയിലും ബിജെപിയെ നേരിടാൻ മൂന്നാംമുന്നണി രൂപീകരിക്കുന്ന കാര്യം ചർച്ചയായിരുന്നു. ബിജെപിയെ നേരിടാൻ പ്രാദേശികപാർട്ടികൾ പര്യപ്തമാണെന്ന് മമത വ്യക്തമാക്കിയിരുന്നു. ഉത്തർപ്രദേശിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ   പ്രാദേശിക പാർട്ടികൾക്ക് തിരിച്ചടിയാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവർ. എംഎൽഎമാരെ വിലക്കു വാങ്ങി ബി.ജെ.പി രാഷ്ട്രീയ പാർട്ടികളെ തകർക്കുകയും  ജനങ്ങളെ മതാടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുകയാണെന്നും മമത ആരോപിച്ചിരുന്നു.

 

Tags:    
News Summary - BJP is defaming Hinduism and dividing people -Mamata Banerjee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.