ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് ഒരു വോട്ട്; എല്ലാവരും തന്നെ കബളിപ്പിച്ചുവെന്ന്​ സ്ഥാനാർഥി

തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥിക്ക് കിട്ടിയത് സ്വന്തം വോട്ട് മാത്രം. ഈറോഡ് ജില്ലയിലെ ഭവാനിസാഗർ ടൗൺ പഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ബി.ജെ.പി സ്ഥാനാർഥി നരേന്ദ്രനാണ് ഒരു വോട്ട് മാത്രം കിട്ടിയത്. ആരും തനിക്ക് വോട്ട് ചെയ്തില്ലെന്നും എല്ലാവരും തന്നെ കബളിപ്പി ക്കുകയായിരുന്നുവെന്നും ഫലം വന്ന ശേഷം നരേന്ദ്രൻ പറഞ്ഞു.

'ഞാൻ ചെയ്ത ഒരുവോട്ട് മാത്രമാണ് എനിക്ക് ലഭിച്ചത്. പാർട്ടി പ്രവർത്തകരോ സുഹൃത്തുക്കളോ എന്തിന് കുടുംബാംഗങ്ങൾ പോലും എനിക്ക് വോട്ട് ചെയ്തില്ല. എല്ലാവരും എന്നെ വാഗ്ദാനം നൽകി കബളിക്കുകയായിരുന്നു''-നരേന്ദ്രൻ പറഞ്ഞു.

തമിഴ്​നാട്ടിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ഡി.എം.കെ വൻ മുന്നേറ്റമാണ് നടത്തിയത്. പ്രധാന എതിരാളിയായ എ.ഐ.എ.ഡി.എം.കെ ബഹുദൂരം പിന്നിലാണ്. ബി.ജെ.പിയുടെ നിലയും പരിതാപകരമാണ്.

Tags:    
News Summary - BJP candidate gets just one vote in Tamil Nadu local body elections

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.