രാജ്യസഭയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും

ന്യൂഡൽഹി: പാർലമെന്‍റിന്‍റെ ഉപരിസഭയായ രാജ്യസഭയിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. 245 അംഗ സഭയിൽ ബി.ജെ.പിക്ക് 67 അംഗങ്ങളെയും എൻ.ഡി.എക്ക് 98 അംഗങ്ങളെയുമാണ് ലഭിക്കുക. ഇപ്പോൾ 57 അംഗങ്ങളാണ് ബി.െജ.പിക്കുള്ളത്.

നിലവിൽ രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷിയായ കോൺഗ്രസ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 57 അംഗങ്ങളിൽ നിന്ന് 48 ആയാണ് അംഗസംഖ്യ കുറയുക. കോൺഗ്രസ് നേതൃത്വം നൽകുന്ന യു.പി.എയുടെ ശക്തി 72ൽ നിന്ന് 63ലേക്ക് താഴും. 

ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ ഹരിയാന, ഝാർഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നേടിയ തെരഞ്ഞെടുപ്പ് വിജയമാണ് ബി.ജെ.പിക്ക് ഗുണകരമായത്. ആറ് അംഗങ്ങളുള്ള ബി.ജെ.പി ഘടകകക്ഷി ജെ.ഡി.യുവിന് ഒന്നിലധികം പേരെ നഷ്ടമാകും. എന്നാൽ, യു.പി.എ കക്ഷിയായ ആർ.ജെ.ഡിക്ക് നിലവിലെ മൂന്നു അംഗങ്ങൾക്കൊപ്പം രണ്ടു പേരെ കൂടി ലഭിക്കും. 

തെലുങ്കാനയിലെ ടി.ആർ.എസിന്‍റെ അംഗസംഖ്യ മൂന്നിൽ നിന്ന് അഞ്ചായി ഉയരും. കോൺഗ്രസിനും സമാജ് വാജി പാർട്ടിക്കുമാണ് കനത്ത നഷ്ടം ഉണ്ടായത്. ഇവർക്ക് അഞ്ച് സീറ്റുകളാണ് നഷ്ടമായത്. 

നിലവിൽ നാല് അംഗങ്ങളെ നാമനിർദേശം ചെയ്യേണ്ടതാണ്. ഇതിൽ മൂന്നെണ്ണം ഏപ്രിലിലും ഒരെണ്ണം ജൂലൈയിലും നികത്തപ്പെടും. മുമ്പ് ബി.െജ.പി നാമനിർദേശം ചെയ്ത 12 അംഗങ്ങളിൽ ഏഴെണ്ണം പാർട്ടി അംഗങ്ങളും സുബ്രഹ്മണ്യ സ്വാമി അടക്കം നാലു പുറത്തുള്ളവരും ആണ്.  

Tags:    
News Summary - BJP to be single-largest party in Rajya Sabja -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.