Posted On
date_range Updated On
date_range അസം, മണിപ്പൂർ: ബി.ജെ.പിക്ക് പുതിയ നേതൃത്വം
ന്യൂഡൽഹി: അസം, മണിപ്പൂർ നേതൃത്വങ്ങളിൽ സുപ്രധാന അഴിച്ചുപണി നടത്തി ബി.ജെ.പി കേന്ദ്ര നേതൃത്വം. അസമിൽ പാർട്ടി പ്രസിഡൻറ് രഞ്ജിത് കുമാർ ദാസിനെ മാറ്റി ഭാപേഷ് കലിത എം.എൽ.എയെ പുതിയ അധ്യക്ഷനായി നിയമിച്ചു. മണിപ്പൂരിൽ സൈക്കം ടികേന്ദ്ര സിങ്ങിന് പകരം ശാരദ ദേവിക്കാണ് അവസരം.
ഇരുവരുടെയും നിയമനം ദേശീയ പ്രസിഡൻറ് ജെ.പി. നഡ്ഡ അംഗീകരിച്ചതായി ജനറൽ സെക്രട്ടറി അരുൺ സിങ് പ്രസ്താവനയിൽ അറിയിച്ചു. ഹിമന്ത ബിശ്വ ശർമ മന്ത്രിസഭയിൽ അംഗമാണ് അസം മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എം.എൽ.എ കലിത.
മണിപ്പൂരിൽ അടുത്ത വർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നേതൃമാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.