ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തികവർഷം കോർപറേറ്റുകൾ ഇലക്ടറൽ ട്രസ്റ്റ് വഴി നൽകിയ സംഭാവനയിൽ മഹാഭൂരിപക്ഷവും എത്തിയത് ബി.ജെ.പിയുടെ അക്കൗണ്ടിൽ. 325.2 േകാടി രൂപ കോർപറേറ്റ് സംഭാവനയായി പാർട്ടികൾക്ക് ലഭിച്ചതിൽ ബി.ജെ.പി സ്വന്തമാക്കിയത് 290.22 കോടിയാണെന്ന് അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിേഫാംസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു.
ഡി.എൽ.എഫ്, യു.പി.എൽ, ജെ.എസ്.ഡബ്ല്യു എനർജി, ഭാരതി എയർടെൽ, എസാർ, ഗ്രാസിം സിമെൻറ്സ്, പിരാമൽ എൻറർപ്രൈസസ് തുടങ്ങിയ കോർപറേറ്റുകളാണ് പ്രധാന ദാതാക്കൾ. സെൻട്രൽ ബോർഡ് ഒാഫ് ഡയറക്ട് ടാക്സസ് അംഗീകരിച്ച 21 ഇലക്ടറൽ ട്രസ്റ്റുകളിൽ സത്യ, പ്രൂഡൻറ് എന്നിവ വഴിയാണ് ഇതിലേറെയും ലഭിച്ചത്. മറ്റ് ഒമ്പത് പാർട്ടികൾക്ക് മൊത്തം ലഭിച്ചത് 35.05 കോടി രൂപ മാത്രം.
രാഷ്ട്രീയകക്ഷികൾക്ക് സംഭാവന നൽകാൻ സൗകര്യമൊരുക്കുന്ന അംഗീകൃത ലാഭേതര കമ്പനികളാണ് ഇലക്ടറൽ ട്രസ്റ്റുകൾ. ഇടനിലക്കാർ ലാഭം കൊയ്യുന്നതും ദാതാക്കൾ ദുരുപയോഗം ചെയ്യുന്നതും തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇൗ ട്രസ്റ്റുകൾക്ക് രൂപം നൽകിയത്. അതേസമയം, ബി.ജെ.പി അധികാരത്തിലെത്തിയതോടെയാണ് കോർപറേറ്റുകളുടെ ഫണ്ട് പാർട്ടിക്ക് ലഭിക്കുന്നതിെൻറ വിഹിതം കുത്തനെ ഉയർന്നത്.
2013-14ൽ രാഷ്ട്രീയകക്ഷികൾക്ക് മൊത്തം സംഭാവന 85.37 കോടിയും 2014-15ൽ 177.40 കോടിയുമായിരുന്നു. 2015-16ൽ ഇത് 49.50 കോടിയായി കുറഞ്ഞു. ഒമ്പത് പ്രധാന ഇലക്ടറൽ ട്രസ്റ്റുകൾ വഴി കോർപേററ്റുകളിൽ നിന്നും അല്ലാതെയും ഒമ്പത് പാർട്ടികൾക്ക് മൊത്തം സംഭാവന കഴിഞ്ഞ സാമ്പത്തിക വർഷം 637.54 കോടിയാണ്. ഇതിൽ പ്രൂഡൻറ് ട്രസ്റ്റ് മാത്രം 252.22 കോടി രൂപ ബി.ജെ.പിക്ക് നൽകിയിട്ടുണ്ട്.
പ്രൂഡൻറിന് ലഭിച്ചതിെൻറ 90 ശതമാനം വരും ഇൗ തുക. ജനത നിർവാചക് ട്രസ്റ്റ് വഴി വിതരണം ചെയ്ത 25 കോടി പൂർണമായും ലഭിച്ചത് ബി.ജെ.പിക്കാണ്. കമ്പനികളിൽ ഡി.എൽ.എഫാണ് കൂടുതൽ തുക നൽകിയത് 28 കോടി. വ്യക്തികളും ഉയർന്ന തുക പാർട്ടികൾക്ക് സംഭാവന ചെയ്തിട്ടുണ്ട്. കോഡക് മഹീന്ദ്ര പ്രായോജകൻ സുരേഷ് കോഡക് 18.5 കോടിയാണ് സംഭാവന നൽകിയത്. നൽകിയത് ജനത നിർവാചക് ട്രസ്റ്റ് വഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.