വാരാണസി: പ്രമുഖ ഷെഹ്നായി വാദകൻ ഉസ്താദ് ബിസ്മില്ലാ ഖാെൻറ പത്മവിഭൂഷൺ സർട്ടിഫിക്കറ്റ് ചിതലരിച്ച നിലയിൽ. അദ്ദേഹം മരിച്ച് 11 വർഷത്തിന് ശേഷമാണ് സർട്ടിഫിക്കറ്റ് ഭാഗികമായി ചിതലരിച്ച നിലയിൽ കണ്ടത്. ആഗസ്റ്റ് 11ന് അദ്ദേഹത്തിെൻറ 11ാം ചരമദിനത്തിൽ ഹദാ സാരയിലെ വീട്ടിൽ സർട്ടിഫിക്കറ്റുകൾ ഒരുക്കെവയാണ്, 1980ൽ അന്നത്തെ രാഷ്ട്രപതി നീലം സഞ്ജീവറെഡ്ഡി സമ്മാനിച്ച പത്മവിഭൂഷൺ സർട്ടിഫിക്കറ്റ് നശിച്ചതായി കണ്ടത്.
മഹാനായ സംഗീതജ്ഞെൻറ അവാർഡുകളും വാദ്യോപകരണങ്ങളും സുരക്ഷിതമായി സൂക്ഷിക്കാനുള്ള സാമ്പത്തിക സ്ഥിതി തങ്ങൾക്കില്ലെന്ന് ഖാെൻറ പേരക്കുട്ടി നാസിർ പറഞ്ഞു. 2006 ൽ അദ്ദേഹം മരിച്ചത് മുതൽ സ്മാരകങ്ങൾ സംരക്ഷിക്കാൻ മ്യൂസിയം സ്ഥാപിക്കണമെന്ന് കുടുംബം ആവശ്യപ്പെടുന്നുണ്ട്. വാരാണസിയിൽ അദ്ദേഹത്തിെൻറ പേരിൽ സ്ഥാപിക്കുന്ന മ്യൂസിക് വിേല്ലജ് പദ്ധതിയുമായി ഏപ്രിലിൽ യു.പി മുഖ്യമന്ത്രി മുന്നോട്ടുവന്നിരുന്നു. മ്യൂസിക് വില്ലേജിന് ബിസ്മില്ലാ ഖാൻ സംഗീത് ഗ്രാം എന്ന് പേരിടുെമന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.