മംഗളൂരുവിൽ വിമാനത്തിൽ പക്ഷിയിടിച്ചു; യാത്രക്കാരെ ഇറക്കി സർവീസ് റദ്ദാക്കി

മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ദുബൈയിലേക്കുള്ള ഇൻഡിഗോ വിമാനം (6E 1467) പറന്നുയരുന്നതിനിടെ പക്ഷിയിടിച്ചു. ഇതേ തുടർന്ന് യാത്രക്കാരെ ഇറക്കി വിമാനത്തിന്റെ സർവീസ് റദ്ദാക്കി. വൻ ദുരന്തമാണ് ഒഴിവായത്.

വ്യാഴാഴ്ച രാവിലെ 8.30തോടെയാണ് സംഭവം നടന്നത്. 160 യാത്രക്കാരുമായി വിമാനം ടാക്‌സിവേ കടന്ന് പറന്നുയരാൻ ഒരുങ്ങിയപ്പോൾ ചിറകുകളിലൊന്നിൽ പക്ഷി ഇടിക്കുകയായിരുന്നു. പൈലറ്റ് ഉടൻ എയർ ട്രാഫിക് കൺട്രോളിനെ (എ.ടി.സി) അറിയിക്കുകയും ടേക് ഓഫ് റദ്ദാക്കുകയും ചെയ്തുവെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർക്ക് ദുബൈയിലേക്ക് പോകുന്നതിന് ബാംഗ്ലൂർ വഴി പകരം വിമാനം ഏർപ്പെടുത്തി. ഈ വിമാനം രാവിലെ 11.05ന് പുറപ്പെട്ടു. പക്ഷിയിടിച്ച വിമാനം സാങ്കേതിക വിദഗ്ധർ പരിശോധിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

Tags:    
News Summary - Bird strikes plane in Mangaluru; Passengers were disembarked and the service was cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.