ന്യൂഡൽഹി: വിവാദ പരാമർശങ്ങളുമായി മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് കുമാർ ഇത്തവണ ഭീഷണിയുമായാണ് രംഗത്തെത്തിയിരിക്കുന്നത്. തന്‍റെ സർക്കാരിനെ വിമർശിക്കുന്നവരുടെ നഖം പിഴുതെടുക്കുമെന്നാണ് ബിപ്ളവിന്‍റെ ഭീഷണി.
പച്ചക്കറി കച്ചവടക്കാരനെ ഉദാഹരണമാക്കിയാണ് ബിപ്ലവ് പ്രസംഗിച്ചത്. രാവിലെ എട്ട് മണിക്ക് ചുരക്ക മാർക്കറ്റിലെത്തുന്നു എന്ന് വിചാരിക്കുക. പച്ചക്കറി വാങ്ങാനെത്തുന്ന ഓരോരുത്തരും ചുരക്കയിൽ നഖം കൊണ്ട് കോറി വരച്ചാൽ ഒൻപതു മണിയാകുമ്പോഴേക്കും എന്താകും സ്ഥിതി. എന്‍റെ സർക്കാറിന്‍റെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കാൻ അനുവദിക്കില്ല. അത്തരക്കാരുടെ നഖം പിഴുതെടുക്കും. തന്‍റെ സർക്കാരിനെ തൊടാൻ ഒരാളേയും അനുവദിക്കില്ല^ ബിപ്ലബ് പറഞ്ഞു.
ബിപ്ലബിന്‍റെ വിവാദ പരാമർശങ്ങൾ അതിരുകടന്നതിനെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. മെയ് രണ്ടിനാണ് കൂടിക്കാഴ്ച. ഇതിനിടയിലാണ് ബിപ്ലബ് ഭീഷണി നടത്തുന്ന വീഡിയോയും വൈറലാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.