കള്ളപ്പണ കേസ്: ബിനീഷിൻെറ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്ന് അഭിഭാഷകൻ കർണാടക ഹൈകോടതിയോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച ബിനീഷിെൻറ ജാമ്യാപേക്ഷ പുതിയ ബെഞ്ചിെൻറ പരിഗണനയിൽ വന്നപ്പോഴാണ് ഇക്കാര്യം അഭിഭാഷകൻ ആവശ്യപ്പെട്ടത്.

തുടർന്ന് പഴയ ബെഞ്ച് തന്നെ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിനെ സമീപിക്കാൻ ജസ്​റ്റിസ് എം.ജി. ഉമ നിർദേശം നൽകി. വാദങ്ങളെല്ലാം പഴയ ബെഞ്ചില്‍ ഉന്നയിച്ചതാണെന്നും വീണ്ടും വാദങ്ങളുന്നയിക്കുന്നത് സമയനഷ്​​ടത്തിനിടയാക്കുമെന്നും ബിനീഷിനു വേണ്ടി ഹാജരായ അഡ്വ. ഗുരുകൃഷ്ണകുമാര്‍ വാദിച്ചു. ഇതോടെയാണ് ചീഫ് ജസ്​റ്റിസിനെ സമീപിക്കാന്‍ ഹൈകോടതി ജസ്​റ്റിസ് എം.ജി. ഉമ ആവശ്യപ്പെട്ടത്.

ചൊവ്വാഴ്ച ചീഫ് ജസ്​റ്റിസിനെ കണ്ട് പഴയ ബെഞ്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെടും. കഴിഞ്ഞ ആഴ്ചവരെ വാദം കേട്ടിരുന്ന ജഡ്ജി ജസ്​റ്റിസ് മുഹമ്മദ് നവാസ് ഹൈകോടതിയുടെ കലബുറഗി ബെഞ്ചിലേക്കു മാറിയതിനാലാണ് കേസ് പുതിയ ബെഞ്ചിന് വിട്ടത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്​റ്റ് ചെയ്തത്. നവംബര്‍ 11നു ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.