ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ; ഇ.ഡി വാദങ്ങളുടെ സംഗ്രഹം സമർപ്പിച്ചില്ല

ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്​റ്റിലായ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ ഇതുവരെ നടന്ന വാദങ്ങളുടെ സംഗ്രഹം കർണാടക ഹൈകോടതിയിൽ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് സമർപ്പിച്ചില്ല. ഇതേതുടർന്ന് ഒക്ടോബർ ഏഴുവരെ വാദങ്ങളുടെ സംഗ്രഹം സമർപ്പിക്കാൻ ഇ.ഡിക്ക് സമയം അനുവദിച്ചു.

കഴിഞ്ഞ ആഴ്ച ഇരു വിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായതിനാല്‍ ഒക്ടോബര്‍ ഒന്നിനകം വാദങ്ങളുടെ സംഗ്രഹം എഴുതി നല്‍കാനായിരുന്നു ഹൈകോടതി ജഡ്ജി എം.ജി. ഉമ നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് വെള്ളിയാഴ്ച വാദങ്ങളുടെ സംഗ്രഹം ബിനീഷിെൻറ അഭിഭാഷകൻ കോടതിയിൽ എഴുതി സമർപ്പിച്ചു. എന്നാൽ, വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഇഡിയുടെ അഭിഭാഷകർ ആരും ഹാജരായില്ല.

ഒക്ടോബർ ഏഴിനകം വാദസംഗ്രഹം സമർപ്പിച്ചില്ലെങ്കിൽ ജാമ്യാപേക്ഷയിൽ വിധി പറയുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹൈകോടതി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷിനെ ഇ.ഡി. അറസ്​റ്റ് ചെയ്തത്. നവംബര്‍ 11നു ശേഷം പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്​റ്റഡിയിലാണ്.

Tags:    
News Summary - Bineesh Kodiyeri bail; A summary of the ED arguments was not submitted

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.