ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക ്ക് ഇക്കുറി പാകിസ്താന് ക്ഷണമില്ല. പാകിസ്താനെ ഒഴിവാക്കുന്നവിധമാണ് ക്ഷണിക്കേണ്ട അന്താരാഷ്ട്ര കൂട്ടായ് മയെ തിരഞ്ഞെടുത്തത്. ഇക്കുറി ബഹുതല സാേങ്കതിക, സാമ്പത്തിക സഹകരണത്തിനായുള്ള ‘ബിംസ്ടെക്’ രാജ്യ നേതാക്കൾക്കാ ണ് ക്ഷണം. 2014ൽ ക്ഷണിച്ചത് പാകിസ്താൻ ഉൾപ്പെട്ട സാർക് രാഷ്ട്രത്തലവന്മാരെയാണ്.
ബംഗ്ലാദേശ്, ഭൂട്ടാൻ, മ്യാന്മർ, നേപ്പാൾ, ശ്രീലങ്ക, തായ്ലൻഡ് എന്നിവയാണ് ഇന്ത്യക്കൊപ്പം ബിംസ്ടെക്കിൽ ഉള്ളത്. ബംഗാൾ ഉൾക്കടൽ തീരം പങ്കിടുന്ന രാജ്യങ്ങളാണ് ഇൗ കൂട്ടായ്മയിൽ ഉൾപ്പെടുന്നത്. ഷാങ്ഹായ് സഹകരണ കൂട്ടായ്മക്ക് അധ്യക്ഷത വഹിക്കുന്ന കിർഗിസ് റിപ്പബ്ലിക് പ്രസിഡൻറ്, മൊറീഷ്യസ് പ്രധാനമന്ത്രി എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. 2014ൽ സാർക് അംഗരാജ്യമായ പാകിസ്താനെ പ്രതിനിധാനം ചെയ്ത് അന്നത്തെ പ്രധാനമന്ത്രി നവാസ് ശരീഫ് ഡൽഹിയിൽ പെങ്കടുത്തിരുന്നു.
പുൽവാമ, ബാലാകോട്ട് സംഭവങ്ങൾക്കുശേഷം ഇന്ത്യ^പാക് ബന്ധം കലങ്ങിനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്ഷണിക്കേണ്ട രാജ്യങ്ങളുടെ പട്ടിക ഇൗ വിധം ക്രമീകരിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ദേശസുരക്ഷയാണ് ബി.ജെ.പി പ്രധാന പ്രചാരണ വിഷയമാക്കി മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.