ട്രാൻസ്​ജെ​ൻഡർ അവകാശ സംരക്ഷണ ബിൽ ലോക്​സഭയിൽ

ന്യൂഡൽഹി: ട്രാൻസ്​ജെൻഡറുകളുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ ശാക്​തീകരണത്തിനുള്ള ബിൽ ലോക്​സഭയിൽ അവതരിപ് പിച്ചു. സാമൂഹിക നീതി-ശാക്​തീകരണ മന്ത്രി താവാർ ചന്ദ്​ ഗഹ്​ലോട്ടാണ്​ ബില്ല്​ കൊണ്ടുവന്നത്​. ട്രാൻസ്​ജെൻഡറുകളുടെ വ്യക്​തിത്വവും അവകാശവും നിർവചിക്കുകയും അവർക്കെതിരെയുള്ള വിവേചനം തടയുകയും ചെയ്യുക എന്ന്​​ ലക്ഷ്യമിട്ടാണ്​ ബില്ലെന്ന്​ സർക്കാർ വ്യക്തമാക്കി.

ബിൽ അവതരണത്തെ കോൺഗ്രസ്​ എം.പി ശശി തരൂർ എതിർക്കാൻ ശ്രമിച്ചുവെങ്കിലും കർണാടകയിലെ രാഷ്​ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ്​ എം.പിമാർ പ്രതിഷേധിച്ചതോടെ അ​േദ്ദഹത്തിന്​ സംസാരിക്കാൻ കഴിഞ്ഞില്ല. തുടർന്ന്​ കോൺ​ഗ്രസ്​ എം.പിമാർ സഭയിൽനിന്ന്​ ഇറങ്ങിപ്പോയി. പുതിയ ഭേദഗതികളൊന്നും വരുത്താതെ ബില്ലിന്​ മന്ത്രിസഭ അംഗീകാരം നൽകിയതായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. ട്രാൻസ്​ജെൻഡറുകൾ ഭിക്ഷാടനം നടത്തുന്നത്​ കുറ്റകരമാക്കുന്ന വകുപ്പ്​ ബില്ലിൽനിന്ന്​ നേരത്തെ നീക്കം ചെയ്​തിരുന്നു.

Tags:    
News Summary - Bill to protect rights of transgenders in Lok Sabha - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.