ബംഗളുരുവിൽ എയർ ഹോസ്​റ്റസിനെ അപമാനിക്കാൻ ശ്രമം

ബംഗളുരു: നടുറോഡിൽ യുവതിയുടെ നേ​രെ ബൈക്ക്​ യാത്രക്കാര​​െൻറ ലൈംഗികാതിക്രമം. ബംഗളുരുവിലെ വടക്ക്​ കിഴക്ക്​ ഭാഗത്ത്​ ഫെബ്രുവരി 12നായിരുന്നു സംഭവം. രാത്രി ഭക്ഷണം കഴിഞ്ഞ്​ സുഹൃത്തിനൊപ്പം മടങ്ങുകയായിരുന്ന എയർ ഹോസ്​റ്റിസിനെയാണ്​ ബൈക്കിൽ വന്നയാൾ ലൈംഗികമായി അക്രമിച്ചത്​. മുഖം കാണാത്ത രീതിയിൽ ഹെൽമറ്റ്​ ധരിച്ച  ഇയാൾ യുവതിയെ തടഞ്ഞ്​ നിർത്തുകയും വസ്​ത്രം വലിച്ച്​ കീറുകയുമായിരുന്നു.

എയർ ഹോസ്​റ്റസ്​ ബഹളം വെച്ചതോടെ അ​ക്രമി രക്ഷപ്പെട്ടു. സംഭവം നടന്ന്​ രണ്ട്​ ദിവസത്തിന്​​ ശേഷമാണ്​ യുവതി പൊലീസിൽ പരാതി നൽകുന്നത്​.  എന്നാൽ ഇതുവരെയും പൊലീസിന്​ അക്രമിയെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. പുതുവത്സര ദിവസം ബംഗളുരുവിൽ സ്ത്രീകള്‍ക്ക് നേരെ നടന്ന ആക്രമണങ്ങള്‍ വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Tags:    
News Summary - biker molests air hostess

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.