ഡൽഹി സിഗ്​നേച്ചർ പാലത്തിൽ വീണ്ടും അപകടം; ബൈക്ക്​ യാത്രക്കാരൻ കൊല്ലപ്പെട്ടു

ന്യൂഡൽഹി: ഡൽഹി സിഗ്​നേച്ചർ പാലത്തിലുണ്ടായ അപകടത്തിൽ ബൈക്ക്​ യാത്രക്കാരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക്​ ഡിവൈഡറിലിടിച്ച്​ രണ്ട്​ പേർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ രണ്ട്​ ദിവസത്തിനിടെ സിഗ്​നേച്ചർ പാലത്തിലുണ്ടായ അപകടങ്ങളിൽ കൊല്ലപ്പെട്ടവരു​െട എണ്ണം മൂന്നായി.

നോർത്ത്​ ഡൽഹിയിലേക്കുള്ള യാത്രക്കിടെ രണ്ട്​ പേർ സഞ്ചരിച്ച ബൈക്ക്​ സി​ഗ്​നേച്ചർ പാലത്തിൽ മറിയുകയായിരുന്നുവെന്ന്​ പൊലീസ്​ അറിയിച്ചു. രാവിലെ 8 മണിയോടെയായിരുന്നു സംഭവം. ബൈക്ക്​ ഒാടിച്ചിരുന്ന ശങ്കറാണ്​ മരിച്ചത്​. പിന്നിലുണ്ടായിരുന്നു ശങ്കറി​​​െൻറ ബന്ധു ദീപകി​നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവംബർ നാലിനാണ്​ ഡൽഹിയിലെ സിഗ്​നേച്ചർ പാലം ഗതാഗതത്തിനായി തുറന്ന്​ കൊടുത്തത്​. ഏട്ട്​ വർഷത്തെ നിർമാണത്തിന്​ ശേഷമാണ്​ സിഗ്​നേച്ചർ പാലത്തി​​​െൻറ നിർമാണം പൂർത്തിയാക്കിയത്​.

Tags:    
News Summary - Biker Killed On Delhi's Signature Bridge-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.