പ്രതീകാത്മക ചിത്രം

ഭിന്നശേഷിക്കാരായ സംരംഭകർക്ക് പലിശരഹിത വായ്പയും സബ്സിഡിയും; പ്രത്യേക പദ്ധതി പ്രഖ്യാപിച്ച് ബിഹാർ

പാട്ന: ഭിന്നശേഷിക്കാർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ട് ​പ്രത്യേക പദ്ധതിയുമായി ബിഹാർ സർക്കാർ. ഭിന്നശേഷിക്കാരായ സംരംഭകർക്ക് അഞ്ചുലക്ഷം രൂപ പലിശരഹിത വായ്പയും അഞ്ചുലക്ഷം രൂപ സബ്സിഡിയും നൽകുന്നതാണ് പദ്ധതി.

‘മുഖ്യമന്ത്രി ദിവ്യാംഗ്ജൻ ഉദ്യാമി യോജന’ എന്ന് പേരിട്ട പദ്ധതിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നൽകി. സംസ്ഥാന സാമൂഹ്യ നീതി വകുപ്പാണ് ഇതുസംബന്ധിച്ച് നിർദേശങ്ങൾ സമർപ്പിച്ചത്.

ഭിന്നശേഷിക്കാർക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറി ബന്ദന പ്രിയാഷി പറഞ്ഞു. ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരടക്കം വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി ‘മുഖ്യമന്ത്രി ഉദ്യാമി യോജന’ എന്ന പേരിൽ നിലവിലുള്ള പദ്ധതിയോട് ചേർന്നാണ് ഇതും നടപ്പിലാക്കുക. നടപ്പുവർഷം 100 പേരുമായി പദ്ധതി ആരംഭിക്കും. കൂടുതൽ അപേക്ഷകൾ ലഭിക്കുകയാണെങ്കിൽ അതും പരിഗണിക്കുമെന്നും ബന്ദന പറഞ്ഞു. വർഷാവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ തീരുമാനം.

News Summary - Bihar To Provide Interest-Free Loan, Subsidy To Specially Abled Persons To Promote Entrepreneurship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.