അന്യജാതിക്കാരനൊപ്പം ഒളിച്ചോടിയ പെൺകുട്ടിയെ കെട്ടിയിട്ട്​ മർദിച്ചു

നവാഡ: ബിഹാറിൽ അന്യജാതിക്കാരനായ യുവാവിനൊപ്പം ഒളിച്ചോടിയ പതിനെട്ടുകാരിയെ മരത്തിൽ കെട്ടിയിട്ട്​ മർദിച്ചതായി പരാതി. പട്​നയിൽ നിന്നും 117 കിലോമീറ്റർ അകലെയുള്ള നവാഡയിലാണ്​ സംഭവം നടന്നത്​.

അന്യജാതിയിൽ പെട്ട യുവാവുമായി ഒന്നര വർഷമായി പെൺകുട്ടി പ്രണയത്തിലായിരുന്നു. യുവാവിനൊപ്പം ഗ്രാമംവിട്ട പെൺകുട്ടിയെ പിതാവും ബന്ധുക്കളും ചേർന്ന്​ പിടിച്ചുകൊണ്ടുവരികയായിരുന്നു. ​ഗ്രാമത്തിൽ നാട്ടുകൂട്ടം ചേർന്ന്​ ശിക്ഷയായി പെൺകുട്ടിയെ കെട്ടിയിട്ട്​ മർദിക്കാൻ ഉത്തരവിട്ടു. തുടർന്ന്​ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ചേർന്ന്​ പെൺകുട്ടിയെ കെട്ടിയിട്ട്​ അബോധവസ്ഥയിലാകുന്നവരെ മർദിക്കുകയായിരുന്നു.

​പെൺകുട്ടിയെ മർദിക്കുന്നതി​​​െൻറ വിഡിയോ ദൃ​ശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്​. പെൺകുട്ടിയെ അടിക്കുന്നതും അവശയായ ശേഷം വെള്ളം കൊടുക്കുന്നതും മാതാവ്​ ഉൾപ്പെടെയുള്ളവർ വഴക്കു പറയുന്നതുമായ ദൃശ്യങ്ങളാണ്​ പുറത്തായിരിക്കുന്നത്​. സ്വജാതിയിൽപെട്ട വരനെ ആവശ്യമുണ്ടെന്ന്​ പെൺകുട്ടിയുടെ പിതാവ്​ പറയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്​.

Tags:    
News Summary - Bihar Teen Tied To Tree, Thrashed For Eloping With Man Of Another Caste- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.