Posted On
date_range Updated On
date_range ബിഹാറിലെ പിന്നോക്ക വകുപ്പ് മന്ത്രി വിനോദ് കുമാർ സിങ് അന്തരിച്ചു
ന്യൂഡൽഹി: ബിഹാറിലെ പിന്നോക്കവകുപ്പ് മന്ത്രി വിനോദ് കുമാർ സിങ് അന്തരിച്ചു. മസ്തിഷ്കാഘാത്തെ തുടർന്ന് ഡൽഹി മെദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
മസ്തിഷ്കാഘാതത്തെ തുടർന്ന് ആഗസ്റ്റ് 16നാണ് വിനോദ് സിങിനെ പാട്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് ഞായറാഴ്ചയാണ് എയർ ആംബുലൻസിൽ അദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി ഡൽഹിയിലെത്തിച്ചത്. എന്നാൽ തിങ്കളാഴ്ച രാവിലെ മരണം സംഭവിക്കുകയായിരുന്നു.
ജൂണിൽ വിനോദ് കുമാർ സിങ്ങിനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് ഇരുവരും സുഖം പ്രാപിക്കുകയും െചയ്തു.
വിനോദ് സിങിൻെറ മരണത്തിൽ മുഖ്യമന്ത്രി നിതീഷ് കുമാർ അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.