അടൽ ബിഹാരി വാജ്പേയി പാർക്കിന്റെ പേര് മാറ്റി ബിഹാർ സർക്കാർ; പ്രതിഷേധവുമായി ബി.ജെ.പി

പട്ന: മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ നാമത്തിലുള്ള നാളികേര പാർക്കിന്റെ പേര് മാറ്റി ബിഹാർ സർക്കാർ. ആദ്യ പേരായ ‘കോകനട്ട് പാർക്ക്’ എന്നാക്കി മാറ്റിയാണ് വനം-പരിസ്ഥിതി മന്ത്രി തേജ് പ്രതാപ് യാദവ് ഉത്തരവിട്ടത്. പട്നയിലെ കങ്കർബാഗിലാണ് പാർക്ക്. കോകനട്ട് പാർക്ക് എന്നറിയപ്പെട്ടിരുന്ന ഇത് 2018ൽ വാജ്പേയി മരിച്ച ശേഷമാണ് മുൻ പ്രധാനമന്ത്രിയുടെ പേരിലേക്ക് മാറ്റിയത്.

പേരുമാറ്റത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തി. ‘ഒരുവശത്ത് മുഖ്യമന്ത്രി നിതീഷ് കുമാർ വാജ്പേയി സ്മാരകത്തിൽ പൂക്കളർപ്പിക്കുന്നു, മറുവശത്ത് തേജ്പ്രതാപ് യാദവ് പാർക്കിന്റെ പേര് മാറ്റുന്നു. ഇത് ഇരട്ട നിറമുള്ള സർക്കാരാണ്. ബി.ജെ.പി ഇതിനെ എതിർക്കുകയും പാർക്കിന്റെ പേര് മാറ്റരുതെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നു’, പാർട്ടി വക്താവ് അരവിന്ദ് കുമാർ സിങ് പറഞ്ഞു.

പേര് മാറ്റിയെങ്കിലും പാർക്കിലെ വാജ്പേയി പ്രതിമയും പുറത്തെ സൈൻബോർഡും മാറ്റിയിട്ടില്ല.

Tags:    
News Summary - Bihar Govt renames Atal Bihari Vajpayee Park; BJP protested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.