Posted On
date_range Updated On
date_range ബൈഡന്റെ സുരക്ഷയിൽ വീഴ്ച
ന്യൂഡൽഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാഹനവ്യൂഹത്തിലേക്ക് ഒരുക്കിനിർത്തിയ സ്വകാര്യ ടാക്സി കാർ മറ്റൊരു യാത്രക്ക് പോയി. ഞായറാഴ്ച രാവിലെ 9.30നായിരുന്നു ബൈഡന്റെ വാഹനവ്യൂഹം യാത്രതിരിക്കേണ്ടിയിരുന്നത്. ബൈഡൻ താമസിക്കുന്ന ഐ.ടി.സി മൗര്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുമ്പ് സ്ഥിരം യാത്രക്കാരനെ കൊണ്ടുവിടാനാണ് കാര്‍ പോയത്. ബൈഡന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെടുത്താനായി നിരവധി വാഹനങ്ങള്‍ വിദേശകാര്യമന്ത്രാലയം വാടകക്ക് എടുത്തിരുന്നു. യു.എസ് സ്വന്തം നിലക്കും 60 വാഹനങ്ങള്‍ ഏര്‍പ്പാടാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.