ബി.എച്ച്​.യു: മുസ്​ലിം സംസ്കൃത പ്രഫസർ രാജിവെച്ചു

ജയ്​പൂർ: ബ​നാ​റ​സ്​ ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സം​സ്​​കൃ​ത വി​ദ്യാ​ധർമ്​ വി​ജ്ഞാ​ൻ (എ​സ്.​വി.​ഡി.​വി) അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​ർ ഡോ. ഫിറോസ്​ ഖാൻ രാജിവെച്ചു. സം​സ്​​കൃ​ത വി​ദ്യാ​ധർമ്​ വി​ജ്ഞാ​നിൽ അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റായി മുസ്​ലിമിനെ നിയമിച്ചതിനെതിരെ വിദ്യാർഥികൾ നടത്തി വന്ന സമരത്തെ തുടർന്നാണ് രാജി.

സം​സ്​​കൃ​ത വി​ദ്യാ​ധർമ്​ വി​ജ്ഞാ​നിലെ ഫാക്കൽറ്റി പദവിയാണ് ഫിറോസ് ഖാൻ രാജിവെച്ചത്. അതേസമയം, സർവകലാശാലയിലെ മറ്റ് ഡിപ്പാർട്ട്മെന്‍റുകളിൽ ഫിറോസ് ഖാൻ സംസ്കൃത അധ്യാപകനായി തുടരും.

ഡോ. ഫിറോസ്​ ഖാനെ നവംബർ ഏഴിനാണ്​ ​അ​സി​സ്​​റ്റ​ന്‍റ്​ പ്ര​ഫ​സ​റാ​യി നിയമിച്ചത്​. ഇതിന് പിന്നാലെയാണ് സംസ്കൃത വിഭാഗത്തിൽ മുസ് ലിം പ്ര​ഫ​സ​റെ നിയമിച്ചതിനെതിരെ എ.വി.ബി.പിയുടെ പിന്തുണയോടെ മുപ്പതോളം വിദ്യാർഥികൾ സമരം തുടങ്ങിയത്. അതേസമയം, ഫിറോസ് ഖാനെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് നിയമിച്ചതെന്ന്​ സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടിയത്​.

സം​സ്​​കൃ​ത​ത്തി​ലെ ബി​രു​ദ-​ബി.​എ​ഡ്-​പി.​ജി കോ​ഴ്​​സു​ക​ളാ​യ ശാ​സ്​​ത്രി-​ശി​ക്ഷ ശാ​സ്​​ത്രി-​ആ​ചാ​ര്യ എ​ന്നി​വ പൂ​ർ​ത്തി​യാ​ക്കി​യ​ ശേ​ഷം ഡോ. ഫിറോസ്​ ഖാൻ 2018ൽ ​ജ​യ്​​പ​ു​രി​ലെ ഡീം​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ നി​ന്ന്​ രാ​ഷ്​​ട്രീ​യ സ​ൻ​സ്​​കൃ​തി സ​ൻ​സ്​​താ​നി​ൽ പി​.എ​ച്ച്.​ഡി​യും ക​ര​സ്​​ഥ​മാ​ക്കി​യി​ട്ടു​ണ്ട്​. പു​റ​മെ, നെ​റ്റും ജെ.​ആ​ർ.​എ​ഫു​മു​ണ്ട്. ഫി​റോ​സ്​ ഖാ​​​​​െൻറ പി​താ​വ്​ റം​സാ​ൻ ഖാ​നും സം​സ്​​കൃ​ത ബി​രു​ദ​ധാ​രി​യാ​ണ്.

അ​സി​സ്​​റ്റ​ൻ​റ്​ പ്ര​ഫ​സ​റായി മുസ്​ലിമിനെ നിയമിച്ചതിനെതിരായ വിദ്യാർഥികളുടെ സമരം ഒരു മാസം പിന്നിട്ടിരുന്നു. ബി.എച്ച്‍.യു വൈസ് ചാൻസലർ രാകേഷ് ഭട്നാഗറുടെ ഓഫിസിനു മുന്നിലാണ് സംസ്കൃത വിഭാഗത്തിലെ മുപ്പതോളം വിദ്യാർഥികൾ​ സമരം നടത്തിയത്​. നിയമനത്തിൽ പ്രതിഷേധിച്ച് എ.വി.ബി.പിയുടെ പിന്തുണയോടെ​ വിദ്യാർഥികൾ മന്ത്രോച്ചാരണവും യഞ്​ജവും സംഘടിപ്പിച്ചിരുന്നു​.

ഫിറോസ്​ ഖാന്​ പകരം മറ്റൊരു അധ്യാപകനെ നിയമിക്കുന്നതുവരെ സമരം ത​ുടരുമെന്നാണ്​ സമരക്കാർ പറഞ്ഞിരുന്നത്. വെറും ഒരു വിഷയം മാത്രമല്ല എ​സ്.​വി.​ഡി.​വി​യി​ൽ പഠിപ്പിക്കുന്നത്​. ത​ങ്ങ​ളു​ടെ സം​സ്​​കാ​ര​ം കൂടിയാണ്​. അതുമായി ബ​ന്ധ​മി​ല്ലാ​ത്ത വ്യ​ക്തി​ക്കെ​ങ്ങ​നെ ത​ങ്ങ​ളു​ടെ ധ​ർ​മ​ത്തെ മ​ന​സിലാ​ക്കാ​ൻ ക​ഴി​യുമെന്നും സമരക്കാർ ചോദിച്ചിരുന്നു.

Tags:    
News Summary - BHU Muslim Sanskrit Professor Feroz Khan Resigned -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.